ശശി തരൂരിനെതിരെ പരോക്ഷ വിമർശനവുമായി കോൺഗ്രസ് വക്താവ് ജയ്‌റാം രമേശ്

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: ശശി തരൂരിനെതിരെ പരോക്ഷ വിമർശനവുമായി കോൺഗ്രസ് വക്താവ് ജയ്‌റാം രമേശ്. താനടക്കം കോടാനുകോടി പേർ കോൺഗ്രസിലുണ്ട്, ‘കോൺഗ്രസിൽ നിൽക്കുന്നതും പ്രവർത്തകനായി തുടരുന്നതും തമ്മിൽ വ്യത്യാസമുണ്ട്’ എന്നായിരുന്നു ജയ്‌റാം രമേശിന്റെ പരാമർശം. ഇന്ത്യ അയക്കുന്ന പ്രതിനിധി സംഘത്തിൽ കോൺഗ്രസ് നൽകിയ പേരുകളിൽ ഉൾപ്പെടാത്ത തരൂരിനെ തെരഞ്ഞെടുത്തതിൽ അതൃപ്തി നിലനിൽക്കെയാണ് പരാമർശം. പാകിസ്താന്റെ ഭീകരവാദം പ്രോത്സാഹിപ്പിക്കുന്ന നിലപാട് വ്യക്തമാക്കാൻ ലോകരാജ്യങ്ങളിലേക്ക് ഇന്ത്യ അയക്കുന്ന പ്രതിനിധി സംഘത്തിലേക്ക് കോൺഗ്രസിനോട് പേരുകൾ നിർദേശിക്കാൻ കേന്ദ്രമന്ത്രി കിരൺ റിജിജു ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കോൺഗ്രസ് നൽകിയ നാലുപേരിൽ ഉൾപ്പെടാത്ത തരൂരിനെയാണ് ഒരു സംഘത്തിന്റെ തലവനായി തെരഞ്ഞെടുത്തത്. കിരൺ റിജിജു മാത്രമാണ് ഇക്കാര്യങ്ങൾ കോൺഗ്രസുമായി സംസാരിച്ചതെന്നും ക്ഷണം ലഭിച്ച കാര്യം തരൂർ കോൺഗ്രസിനെ അറിയിച്ചിട്ടില്ലെന്നും കോൺഗ്രസ് പ്രതികരിച്ചു. പട്ടികയിൽ ഉൾപ്പെടാത്ത തരൂരിനെ എങ്ങനെ തെരഞ്ഞെടുത്തു എന്ന കാര്യം കോൺഗ്രസ് വ്യക്തമാക്കിയിട്ടില്ല.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജി. സുധാകരനെതിരായ കൈക്കൂലി ആരോപണം : വിജിലൻസ് അന്വേഷണം വേണമെന്ന് മുൻ എം.എൽ.എ. എച്ച്....

0
അമ്പലപ്പുഴ (ആലപ്പുഴ) : കഴിഞ്ഞസർക്കാരിന്റെ കാലത്ത് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ...

ഓണക്കാലത്തെ പൊതുവിതരണത്തിനായി പോഷിതയരിയും ; സ്വകാര്യമില്ലുകളിൽ പരിശോധന

0
ആലത്തൂർ : സംസ്ഥാനത്ത് ഓണക്കാലത്ത് പൊതുവിതരണത്തിന് കൈമാറാൻ സ്വകാര്യ മില്ലുകളിൽ തയ്യാറാക്കിയ...

‘ഒടുവിൽ നീതി’ ; ബാഷർ അൽ അസദിന് വധശിക്ഷ ലഭിച്ചതിൽ ആഹ്ലാദപ്രകടനവുമായി സിറിയക്കാർ

0
ഡമാസ്കസ് : ആഭ്യന്തരയുദ്ധവുമായി ബന്ധപ്പെട്ട് മനുഷ്യത്വത്തിനെതിരേ കുറ്റംചെയ്തെന്ന കേസിൽ മുൻ ഏകാധിപതി...