Saturday, June 22, 2024 8:23 pm

പൊയ്യാനിൽ ജംഗ്ഷനിൽ കോൺഗ്രസ് പ്രതിഷേധ ധർണയും പ്രതീകാത്മക പച്ചക്കറി കച്ചവടവും നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോഴഞ്ചേരി പഞ്ചായത്ത് സിപിഎം നേതൃത്വം നൽകുന്ന എൽഡിഎഫ് ഭരണസമിതിയുടെ കെടുകാര്യസ്ഥതക്കും വികസന മുരടിപ്പിനും എതിരെയും 2020ൽ പൊളിച്ചു കളഞ്ഞ കോഴഞ്ചേരി ചന്ത അടിയന്തിരമായി പണിയണമെന്നും 2020ൽ 55 ലക്ഷം രൂപ വാടക പഞ്ചായത്തിന് ലഭിച്ചുകൊണ്ടിരുന്നതും പഞ്ചായത്തിന്റെ കോടിക്കണക്കിന് രൂപ വിലയുള്ള ചന്തയുടെ സ്ഥലവും കെട്ടിടവും പാലം പണിയുടെ പേര് പറഞ്ഞ് പൊളിച്ചു കളഞ്ഞതിന് പകരം സർക്കാരിന്റെ ഭാഗത്തുനിന്ന് നഷ്ടപരിഹാരം ചോദിച്ചു വാങ്ങണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും കോഴഞ്ചേരി പഞ്ചായത്തിന്റെ കൈവശത്തിൽ ഇരിക്കുന്ന വണ്ടി പേട്ടയിൽ കോഴഞ്ചേരിയുടെ വികസനത്തിന് വേണ്ട സാഹചര്യം ഒരുക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് പൊയ്യാനിൽ ജംഗ്ഷനിൽ ഇന്ദിരാഗാന്ധി പ്രതിമയ്ക്ക് സമീപത്തുനിന്ന് പ്രതിഷേധ പ്രകടനവും പഞ്ചായത്ത് ഓഫീസ് പടിക്കൽ കോൺഗ്രസ് പ്രതിഷേധ ധർണയും പ്രതീകാത്മക പച്ചക്കറി കച്ചവടവും നടത്തി.

മണ്ഡലം പ്രസിഡണ്ട് ജോമോൻ പുതുപ്പറമ്പിലിന്റെ അധ്യക്ഷതയിൽ കെപിസിസി നിർവാഹ സമിതി അംഗ ജ്യോതികുമാർ ചാമക്കാല ധർണ ഉദ്ഘാടനം ചെയ്തു. ആധുനിക രീതിയിൽ മാർക്കറ്റ് പണിയുമെന്ന് പ്രഖ്യാപിച്ച സ്ഥലം എംഎൽഎയും മന്ത്രിയുമായ വീണാ ജോർജ് ഈ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ചാമക്കാല ആവശ്യപ്പെട്ടു. ഡിസിസി വൈസ് പ്രസിഡണ്ട് എ സുരേഷ് കുമാർ, പത്തനംതിട്ട ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജെറി മാത്യു സാം, പഞ്ചായത്ത് ജനപ്രതിനിധികളായ സുനിത ഫിലിപ്പ്, ജിജി വർഗീസ്, റാണി കോശി, ഷിബു കാഞ്ഞിക്കൽ, കോൺഗ്രസ് ഭാരവാഹികളായ സി വർഗീസ്,ജോസ് പുതുപ്പറമ്പിൽ, സത്യൻ നായർ, അശോക് ഗോപിനാഥ്, ലിബ ബിജി, സജു കുളത്തിൽ, ലിബു മലയിൽ, ചെറിയാൻ ഇഞ്ചക്കലോടി, വിജു കോശി സൈമൺ, ലത ചെറിയാൻ, മോളി കീഴുകര, എന്നിവർ പ്രസംഗിച്ചു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

എസ്റ്റേറ്റിൽ പണിയെടുക്കുന്ന താൽക്കാലിക തൊഴിലാളികളെ സ്ഥിരപ്പെടുത്തണം ; ഐ.എൻ.റ്റി.യു.സി

0
മലയാലപ്പുഴ: ഹാരിസൺ മലയാളം ലിമിറ്റഡ് കുമ്പഴ എസ്റ്റേറ്റിൽ പണിയെടുക്കുന്ന തൊഴിലാളികൾക്ക് കഴിഞ്ഞ...

പത്തനംതിട്ട മാസ്റ്റർ പ്ലാൻ ; കുമ്പഴ സ്‌കീം മാറ്റങ്ങൾ വരുത്താൻ കൗൺസിൽ ചേരും :...

0
പത്തനംതിട്ട : നഗരസഭാ പ്രസിദ്ധീകരിച്ച കുമ്പഴ സ്‌കീമിൻ്റെ കരട് നിർദ്ദേശങ്ങളിൽ പൊതുജനങ്ങളിൽ...

ടി.പി പ്രതികളെ വിട്ടയക്കാനുള്ള നീക്കവും ബോംബ് നിര്‍മ്മാണവും തമ്മില്‍ ബന്ധം : കെ.സുധാകരന്‍

0
തിരുവനന്തപുരം : മുഖ്യമന്ത്രിക്കെതിരെ സിപിഐഎമ്മിനുള്ളില്‍ എതിര്‍ശബ്ദം ഉയര്‍ന്നതിന് പിന്നാലെ ഇരുപത് വര്‍ഷം...

നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസിൽ മുഖ്യസൂത്രധാരൻ ഉത്തർ‌പ്രദേശിൽ അറസ്റ്റിൽ

0
ഉത്തർ‌പ്രദേശ് : നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസിൽ മുഖ്യസൂത്രധാരൻ ഉത്തർ‌പ്രദേശിൽ അറസ്റ്റിൽ....