എസ്റ്റേറ്റിൽ പണിയെടുക്കുന്ന താൽക്കാലിക തൊഴിലാളികളെ സ്ഥിരപ്പെടുത്തണം ; ഐ.എൻ.റ്റി.യു.സി

For full experience, Download our mobile application:
Get it on Google Play

മലയാലപ്പുഴ: ഹാരിസൺ മലയാളം ലിമിറ്റഡ് കുമ്പഴ എസ്റ്റേറ്റിൽ പണിയെടുക്കുന്ന തൊഴിലാളികൾക്ക് കഴിഞ്ഞ ഒമ്പത് മാസക്കാലമായി നൽകുവാൻ ഉള്ള ഇൻസെൻ്റീവ് ജോലിയുടെ കൂലി ഉടനടി നൽകണമെന്നും താൽക്കാലിക തൊഴിലാളികളെ സ്ഥിരപ്പെടുത്തണമെന്നും എസ്റ്റേറ്റിൽ പണിയെടുക്കുന്ന തൊഴിലാളികൾക്ക് വന്യജീവികളിൽ നിന്നും ഉള്ള ആക്രമണങ്ങളിൽ നിന്നും രക്ഷനേടുന്നതിനുള്ള നടപടി അടിയന്തിരമായും സ്വീകരിക്കണമെന്നും അല്ലെങ്കിൽ പ്രത്യക്ഷ സമരപരിപാടികൾക്ക് രൂപം നൽകുമെന്ന് ഐ.എൻ.റ്റി.യു.സി സംസ്ഥാന എക്സിക്യൂട്ടീവ് കമ്മറ്റി അംഗം അങ്ങാടിക്കൽ വിജയകുമാർ മുന്നറിയിപ്പ് നൽകി. പ്ലാൻ്റേഷൻ വർക്കേഴ്സ് കോൺഗ്രസ് ഐ.എൻ.റ്റി.യു.സി കുമ്പഴ പ്രസ്റ്റേറ്റ് കമ്മറ്റി യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്. ബിജുമോൻ്റെ അദ്ധ്യക്ഷതയിൽ നടരാജൻ, എം. സേവ്യർ, സുരേഷ്, രാജേഷ് ആർ ,കബിൽ, അനിൽകുമാർ, എ മാടസ്വാമി, ജയചന്ദ്രൻ, സുശീല തുടങ്ങിയവർ സംസാരിച്ചു.

WANTED MARKETING MANAGER
സംസ്ഥാനസര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....