Saturday, April 12, 2025 8:56 pm

ചെ​റി​യാ​ന്‍ ഫി​ലി​പ്പി​നെ കോ​ണ്‍​ഗ്ര​സി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്ത് പാ​ര്‍​ട്ടി മു​ഖ​പ​ത്രം വീ​ക്ഷ​ണം

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: ചെ​റി​യാ​ന്‍ ഫി​ലി​പ്പി​നെ കോ​ണ്‍​ഗ്ര​സി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്ത് പാ​ര്‍​ട്ടി മു​ഖ​പ​ത്രം വീ​ക്ഷ​ണം. പ​ത്ര​ത്തി​ന്റെ  മു​ഖ​പ്ര​സം​ഗ​ത്തി​ലാ​ണ് ചെ​റി​യാ​ന്‍ ഫി​ലി​പ്പി​നെ വീ​ണ്ടും പാ​ര്‍​ട്ടി​യി​ലേ​ക്ക് ക്ഷ​ണി​ച്ചി​ട്ടു​ള്ള​ത്. അപരാ​ധ​ങ്ങ​ള്‍ ഏ​റ്റു​പ​റ​ഞ്ഞ് തെ​റ്റു​ക​ള്‍ തി​രു​ത്തി​യാ​ല്‍ അ​ര്‍​ഹി​ക്കു​ന്ന പ്രാ​ധാ​ന്യം ന​ല്‍​കി സ്വീ​ക​രി​ക്കു​മെ​ന്നാ​ണ് മു​ഖ​പ്ര​സം​ഗ​ത്തി​ല്‍ പ​റ​യു​ന്ന​ത്.

കോ​ണ്‍​ഗ്ര​സി​ന​ക​ത്തെ വി​മ​ത​നാ​യി വേ​ഷം കെ​ട്ടി​ച്ച ചെ​റി​യാ​നെ സി​പി​എം വീ​ണ്ടും വ​ഞ്ചി​ച്ചു എ​ന്നു​പ​റ​ഞ്ഞു​കൊ​ണ്ടാ​ണ് മു​ഖ​പ്ര​സം​ഗം ആ​രം​ഭി​ക്കു​ന്ന​ത്. രാ​ജ്യ​സ​ഭാ സീ​റ്റ് വാ​ഗ്ദാ​നം ചെ​യ്ത് സി​പി​എം ര​ണ്ട് വ​ട്ടം ചെ​റി​യാ​നെ ച​തി​ച്ചു​വെ​ന്നും സി​പി​എ​മ്മി​ല്‍ ചെ​റി​യാ​ന്റെ  സ്ഥാ​നം തു​ട​ലി​ലി​ട്ട കു​ര​ങ്ങ​നെ പോ​ലെ​യാ​ണെ​ന്നും പ​രി​ഹാ​സ​വു​മു​ണ്ട്. സി​പി​എ​മ്മി​ന്റെ  അ​ടു​ക്ക​ള​പ്പു​റ​ത്ത് ഇ​രി​ക്കേ​ണ്ടി വ​ന്ന ചെ​റി​യാ​ന്‍ ഫി​ലി​പ്പി​ന് കോ​ണ്‍​ഗ്ര​സി​ന്റെ  പൂമുഖ​ത്ത് ഒ​രു ക​സേ​ര​യു​ണ്ടാ​യി​രു​ന്നു​വെ​ന്നും എ.​കെ.​ആ​ന്റ​ണി​ക്കും ഉ​മ്മ​ന്‍​ചാ​ണ്ടി​ക്കും എ​തി​രെ ചൊ​രി​ഞ്ഞ അധി​ക്ഷേ​പ​ങ്ങ​ള്‍ സാ​മാ​ന്യ മ​ര്യാ​ദ പോ​ലും മ​റ​ന്നു​കൊ​ണ്ടാ​യി​രു​ന്നു​വെ​ന്നും മു​ഖ​പ്ര​സം​ഗം പ​റ​യു​ന്നു​ണ്ട്.

വി​മ​ത​രെ സ്വീ​ക​രി​ക്കു​ന്ന​തി​ല്‍ സി​പി​എ​മ്മി​ന് ഇ​ര​ട്ട​ത്താ​പ്പ് ഉ​ണ്ടാ​യി​രു​ന്നു​വെ​ന്ന് ആ​രോ​പി​ക്കു​ന്ന മു​ഖ​പ്ര​സം​ഗം, ചെ​റി​യാ​ന്‍ ഫി​ലി​പ്പി​നോ​ട് ചി​റ്റ​മ്മ​ന​യ​മാ​ണ് സി​പി​എം കാ​ണി​ച്ച​തെ​ന്നും കു​റ്റ​പ്പെ​ടു​ത്തു​ന്നു​ണ്ട്. കോ​ണ്‍​ഗ്ര​സി​നെ ച​തി​ച്ച ചെ​റി​യാ​ന്‍ ഫി​ലി​പ്പി​നെ സി​പി​എം ച​തി​ക്കു​ക​യാ​യി​രു​ന്നു. മ​റു​ക​ണ്ടം ചാ​ടി​വ​രു​ന്ന​വ​രു​ടെ ചോ​ര പ​രാ​മ​വ​ധി ഊ​റ്റി​ക്കു​ടി​ച്ച്‌ എ​ല്ലും തൊ​ലി​യും മാ​ത്രം അ​വ​ശേ​ഷി​പ്പി​ക്കു​ന്ന ക​രി​മ്പ​ന​യി​ലെ യ​ക്ഷി​യെ പോ​ലെ​യാ​ണ് സിപി​എം എ​ന്നും മു​ഖ​പ്ര​സം​ഗ​ത്തി​ല്‍ തു​റ​ന്ന​ടി​ക്കു​ന്നു​ണ്ട്.

രാ​ജ്യ​സ​ഭാ സീ​റ്റി​ലേ​ക്ക് ചെ​റി​യാ​ന്‍ ഫി​ലി​പ്പി​നെ പ​രി​ഗ​ണ​ക്കു​മെ​ന്ന് വാ​ര്‍​ത്ത​ക​ള്‍ വ​ന്നി​രു​ന്നു​വെ​ങ്കി​ലും അ​തി​നു വി​രു​ദ്ധ​മാ​യാ​ണ് കാ​ര്യ​ങ്ങ​ള്‍ സം​ഭ​വി​ച്ച​ത്. ഇ​ത് വ​ന്‍​തോ​തി​ല്‍ ച​ര്‍​ച്ച​യാ​യി​രു​ന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പുനലൂരിൽ ട്രെയിനിൽ രേഖകളില്ലാതെ കടത്താൻ ശ്രമിച്ച പതിനാറര ലക്ഷം രൂപ പിടികൂടി

0
കൊല്ലം: പുനലൂരിൽ ട്രെയിനിൽ രേഖകളില്ലാതെ കടത്താൻ ശ്രമിച്ച പതിനാറര ലക്ഷം രൂപ...

ഇന്ന് മുതൽ അഞ്ച് ദിവസം കേരളത്തിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ മഴ സജീവമായതോടെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇടിമിന്നൽ...

ഉഡുപ്പി ശ്രീകൃഷ്ണമഠം പരിസരത്ത് വിവാഹ ഷൂട്ടിങ് വിലക്കി

0
മംഗളൂരു: പ്രസിദ്ധമായ ഉഡുപ്പി ശ്രീകൃഷ്ണമഠത്തിന് സമീപമുള്ള രഥ ബീഡിയിൽ (കാർ സ്ട്രീറ്റ്)...

തണ്ണിത്തോട് എലിമുള്ളുംപ്ലാക്കലിൽ ഗൃഹനാഥനെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തി

0
കോന്നി : തണ്ണിത്തോട് എലിമുള്ളുംപ്ലാക്കലിൽ ഗൃഹനാഥനെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തി....