ഡൽഹി ; പ്രധാനമന്ത്രിക്കെതിരെ നരേന്ദ്രമോദിക്കെതിരെ പോലീസില്‍ പരാതി നല്‍കി കോണ്‍ഗ്രസ്. കോണ്‍ഗ്രസിനെ ഭീകരവാദികളുമായി താരതമ്യം ചെയ്തുവെന്നാരോപിച്ചാണ് പരാതി. കോണ്‍ഗ്രസിനെ ആപമാനിക്കുകയെന്ന ദുരുദ്ദേശ്യത്തോടെയാണ് പ്രധാനമന്ത്രിയുടെ പ്രവൃത്തിയെന്ന് പരാതിയില്‍ ആരോപിക്കുന്നു. കോൺഗ്രസിന്റെ ചരിത്രം ഭീകര പ്രവർത്തനത്തെയും ഭീകരരെയും പ്രീണിപ്പെടുത്തുന്നു എന്നായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം. സർജിക്കൽ സ്ട്രൈക്കുകളും ഭീകര പ്രവർത്തനങ്ങളും നടന്നപ്പോൾ രാജ്യത്തെ പ്രതിരോധ സേനയെ കോൺഗ്രസ് പാർട്ടി ചോദ്യം ചെയ്തു. കോൺഗ്രസും ജെ.ഡി.എസും ഭീകരതയെ പ്രോത്സാഹിപ്പിക്കുന്നെന്നു പറഞ്ഞ മോദി അവർക്ക് കർണാടകയിൽ ഒരിക്കലും നിക്ഷേപം വർധിപ്പിക്കാനോ യുവാക്കൾക്ക് തൊഴിൽ നൽകാനോ കഴിയില്ലെന്നും പറഞ്ഞു. കർണാടകയിലെ ചിത്രദുർഗയിൽ ഇന്നലെ നടന്ന പ്രചാരണറാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോൺഗ്രസിന്റെ ചരിത്രം സംസ്ഥാനത്തെ ജനങ്ങൾ ഒരിക്കലും മറക്കില്ല. ഡൽഹി ബാട്ല ഹൗസ് ഏറ്റുമുട്ടൽ നടന്നപ്പോൾ ഭീകരവാദിയുടെ മരണം അറിഞ്ഞ് കോൺഗ്രസ് നേതാവ് കരഞ്ഞു. കർണാടകയിൽ കോൺഗ്രസ് ഭീകരവാദത്തെ എങ്ങനെ പ്രോത്സാഹിപ്പിക്കുന്നെന്ന് നിങ്ങൾ കണ്ടു. ഭീകരവാദികളുടെ നട്ടെല്ല് തകർത്തത് ബി.ജെ.പിയാണ്. കർണാടകത്തെ നമ്പർ വൺ ആക്കുന്നതിന് സംസ്ഥാനം സുരക്ഷിതമായിരിക്കേണ്ടത് പ്രധാനമാണ്. കോൺഗ്രസിനു മേലുള്ള ജനങ്ങളുടെ വിശ്വാസം തകർക്കപ്പെട്ടു. കർണാടകയെ നമ്പർ വൺ ആക്കുന്നതിനുള്ള മാർഗ രേഖ പ്രകടന പത്രികയിലുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033