Saturday, May 3, 2025 8:14 pm

തദ്ദേശ നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സമൂഹ മാധ്യമ വിഭാ​ഗം ശക്തിപ്പെടുത്താൻ കോൺഗ്രസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തദ്ദേശ നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സമൂഹ മാധ്യമ വിഭാ​ഗം ശക്തിപ്പെടുത്താൻ കോൺഗ്രസ്. സമൂഹ മാധ്യമ ഇടപെടൽ ദുർബലമെന്ന വിമർശനത്തിന് പിന്നാലെയാണ് കോൺ​ഗ്രസിന്റെ ഈ നീക്കം. ഡിജിറ്റൽ മീഡിയ വിഭാഗം പുനഃസംഘടിപ്പിക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്. ആറ് മാസമായി ഡി‍ജിറ്റൽ മീഡിയ വിഭാ​ഗം ഏകോപിപ്പിക്കാൻ ആളില്ലെന്നും മുതിർന്ന നേതാക്കൾക്ക് ചുമതല നൽകണമെന്നുമാണ് ആവശ്യം. പാർട്ടി ആശയങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ കഴിഞ്ഞില്ലെന്നും പലകോണിൽ നിന്നും വിമർശനം ഉയർന്നിരുന്നു. സർക്കാരിനെ പ്രതികൂട്ടിൽ നിർത്തുന്ന വിഷയങ്ങൾ ഏറ്റെടുക്കണമെന്നും നിർദേശം ഉണ്ട്.

സർക്കാരിനെതിരെയുള്ള ജനകീയ വിഷയങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ സമൂഹ മാധ്യമം വഴി കഴിഞ്ഞിട്ടില്ലെന്നാണ് വിലയിരുത്തുന്നത്. അതിനാല്‍ കൃത്യമായ രീതിയിൽ പരിചയസമ്പന്നരായ മുതിർന്ന നേതാക്കൾക്ക് ചുമതല നൽകണം എന്ന അഭിപ്രായം ആണ് ഉയരുന്നത്. ഒക്ടോബർ മാസമാണ് ഡോ. പി സരിൻ ഡിജിറ്റൽ മീഡിയ കൺവീനർ സ്ഥാനത്ത് നിന്ന് രാജി വെച്ചത്. പിന്നീട് അഞ്ച് മാസം പിന്നിട്ടിട്ടും ഇതുവരെ ഒരാളെ പോലും നിയമിച്ചിട്ടില്ലെന്നും അത് ഡിജിറ്റൽ വിഭാ​ഗത്തെ കൃത്യമായി ബാധിക്കുന്നുണ്ട് എന്നുമാണ് വിലയിരുത്തൽ. നിലവിൽ വിടി ബൽറാം ആണ് ഡിജിറ്റൽ മീഡിയ വിഭാഗത്തിന്റെ ചെയർമാൻ.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മെഡിക്കൽ കോളേജ് അപകടം ; നസീറയുടേത് വിഷം അകത്തു ചെന്നുണ്ടായ മരണമെന്ന് റിപ്പോർട്ട്‌

0
കോഴിക്കോട്: മെഡിക്കൽ കോളേജിൽ അപകടത്തിനിടെ മരിച്ച മേപ്പാടി സ്വദേശി നസീറയുടെ പ്രാഥമിക പോസ്റ്റ്‌മോർട്ടം...

ഇന്ത്യക്കാരെ ജാതിയുടെ പേരിൽ ഭിന്നിപ്പിക്കുവാനാണ് സംഘപരിവാര്‍ ശ്രമിക്കുന്നതെന്ന് എ.ഐ.എസ്.എഫ്

0
റാന്നി: ഇന്ത്യക്കാരെ ജാതിയുടെ പേരിൽ ഭിന്നിപ്പിക്കുവാനാണ് സംഘപരിവാര്‍ ശ്രമിക്കുന്നതെന്ന് എ.ഐ.എസ്.എഫ് ജില്ലാ...

ബിജെപി പ്രവർത്തകന്റെ വീട്ടിൽ നിന്ന് കഞ്ചാവും എംഡിഎംഎയും പിടികൂടി

0
കണ്ണൂർ: തലശ്ശേരിയിൽ ബിജെപി പ്രവർത്തകന്റെ വീട്ടിൽ നിന്ന് കഞ്ചാവും എംഡിഎംഎയും പിടികൂടി....

കോട്ടാങ്ങല്‍ സിഡിഎസ് ജില്ലാ മിഷന്‍ പദ്ധതി പ്രകാരം നടപ്പാക്കിയ തണ്ണിമത്തന്‍ കൃഷി വിളവെടുപ്പ് ഉദ്ഘാടനം...

0
പത്തനംതിട്ട : കോട്ടാങ്ങല്‍ സിഡിഎസ് ജില്ലാ മിഷന്‍ പദ്ധതി പ്രകാരം നടപ്പാക്കിയ തണ്ണിമത്തന്‍...