തദ്ദേശ നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സമൂഹ മാധ്യമ വിഭാ​ഗം ശക്തിപ്പെടുത്താൻ കോൺഗ്രസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തദ്ദേശ നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സമൂഹ മാധ്യമ വിഭാ​ഗം ശക്തിപ്പെടുത്താൻ കോൺഗ്രസ്. സമൂഹ മാധ്യമ ഇടപെടൽ ദുർബലമെന്ന വിമർശനത്തിന് പിന്നാലെയാണ് കോൺ​ഗ്രസിന്റെ ഈ നീക്കം. ഡിജിറ്റൽ മീഡിയ വിഭാഗം പുനഃസംഘടിപ്പിക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്. ആറ് മാസമായി ഡി‍ജിറ്റൽ മീഡിയ വിഭാ​ഗം ഏകോപിപ്പിക്കാൻ ആളില്ലെന്നും മുതിർന്ന നേതാക്കൾക്ക് ചുമതല നൽകണമെന്നുമാണ് ആവശ്യം. പാർട്ടി ആശയങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ കഴിഞ്ഞില്ലെന്നും പലകോണിൽ നിന്നും വിമർശനം ഉയർന്നിരുന്നു. സർക്കാരിനെ പ്രതികൂട്ടിൽ നിർത്തുന്ന വിഷയങ്ങൾ ഏറ്റെടുക്കണമെന്നും നിർദേശം ഉണ്ട്.

സർക്കാരിനെതിരെയുള്ള ജനകീയ വിഷയങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ സമൂഹ മാധ്യമം വഴി കഴിഞ്ഞിട്ടില്ലെന്നാണ് വിലയിരുത്തുന്നത്. അതിനാല്‍ കൃത്യമായ രീതിയിൽ പരിചയസമ്പന്നരായ മുതിർന്ന നേതാക്കൾക്ക് ചുമതല നൽകണം എന്ന അഭിപ്രായം ആണ് ഉയരുന്നത്. ഒക്ടോബർ മാസമാണ് ഡോ. പി സരിൻ ഡിജിറ്റൽ മീഡിയ കൺവീനർ സ്ഥാനത്ത് നിന്ന് രാജി വെച്ചത്. പിന്നീട് അഞ്ച് മാസം പിന്നിട്ടിട്ടും ഇതുവരെ ഒരാളെ പോലും നിയമിച്ചിട്ടില്ലെന്നും അത് ഡിജിറ്റൽ വിഭാ​ഗത്തെ കൃത്യമായി ബാധിക്കുന്നുണ്ട് എന്നുമാണ് വിലയിരുത്തൽ. നിലവിൽ വിടി ബൽറാം ആണ് ഡിജിറ്റൽ മീഡിയ വിഭാഗത്തിന്റെ ചെയർമാൻ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓപ്പറേഷൻ തൂഫാനിൽ ആരും രാഷ്‌ട്രീയം കലർത്തരുതെന്ന് ആഭ്യന്തര മന്ത്രി

0
തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാനിൽ ആരും രാഷ്‌ട്രീയം കലർത്തരുതെന്ന് ആഭ്യന്തര മന്ത്രി രമേശ്...

പിഎംഎവൈ പദ്ധതിയിൽ ഒപ്പുവെച്ചത് കേന്ദ്രഫണ്ട് 450 കോടി ഉറപ്പാക്കാൻ ; സർക്കാറിന്റെ വിശദീകരണം

0
തിരുവനന്തപുരം: കേന്ദ്രത്തിൽ നിന്നുള്ള 450 കോടി ഉറപ്പാക്കാനാണ് പിഎംഎവൈ പദ്ധതിയിൽ ഒപ്പുവെച്ചതെന്ന്...

ഓണം : ബെംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്ക് സ്പെഷ്യൽ ട്രെയിൻ ; ബുക്കിങ് ആരംഭിച്ചു

0
തിരുവനന്തപുരം: ഓണം പ്രമാണിച്ച് ബെംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്കും തിരിച്ചും സ്പെഷ്യൽ ട്രെയിൻ...

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്നും ഇടിവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ് 1...