ഓണം : ബെംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്ക് സ്പെഷ്യൽ ട്രെയിൻ ; ബുക്കിങ് ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഓണം പ്രമാണിച്ച് ബെംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്കും തിരിച്ചും സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ. ഓഗസ്റ്റ് 20 വ്യാഴാഴ്ച എക്സ്പ്രസ് സ്പെഷ്യൽ ട്രെയിൻ ബെംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്ക് പുറപ്പെടും. ഓഗസ്റ്റ് 21 വെള്ളിയാഴ്ചയാണ് കണ്ണൂരിൽനിന്ന് മടക്കയാത്ര നിശ്ചയിച്ചിരിക്കുന്നത്. ഓണത്തിന് ഒരാഴ്ച മുമ്പ് ബെംഗളൂരുവിൽ നിന്ന് നാട്ടിൽ എത്താൻ പദ്ധതിയിടുന്ന വടക്കൻ കേരളത്തിൽ ഉള്ളവർക്ക് പുതിയ സ്പെഷ്യൽ ട്രെയിൻ സഹായമാകും. സ്പെഷ്യൽ ട്രെയിൻ ബുക്കിങ് ഇന്ന് രാവിലെ എട്ടുമണിമുതൽ ആരംഭിച്ചു. ബെംഗളൂരൂ കൻ്റോൺമെൻ്റ് സ്റ്റേഷനിൽ നിന്നാണ് സ്പെഷ്യൽ ട്രെയിൻ പുറപ്പെടുക. ഓഗസ്റ്റ് 20ന് വൈകുന്നേരം 10:30ന് ബെംഗളൂരൂ കൻ്റോൺമെൻ്റ് സ്റ്റേഷനിൽനിന്ന് പുറപ്പെടുന്ന ട്രെയിൻ (06567) പിറ്റേദിവസം ഉച്ചയ്ക്ക് 12:50ന് കണ്ണൂരിൽ എത്തിച്ചേരും. വൈകിട്ട് 4:10ന് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽനിന്ന് പുറപ്പെടുന്ന ട്രെയിൻ (06568) ഓഗസ്റ്റ് 22ന് രാവിലെ ആറുമണിക്ക് ബെംഗളൂരു കൻ്റോൺമെൻ്റ് സ്റ്റേഷനിൽ എത്തിച്ചേരും.

കെആർ പുരം, ബംഗരപേട്ട്, കുപ്പം, സേലം, ഈറോഡ്, തിരുപ്പൂർ, പോഡാനൂർ, പാലക്കാട്, ഷൊർണൂർ, തിരൂർ, പരപ്പനങ്ങാടി, കോഴിക്കോട്, വടകര, തലശേരി എന്നീ സ്റ്റേഷനുകളിൽ ട്രെയിനിന് സ്റ്റോപ്പുണ്ടാകും. 16 സ്ലീപ്പർ ക്ലാസ് കോച്ചുകളും അഞ്ച് ജനറൽ സെക്കൻഡ് ക്ലാസ് കോച്ചുകളും രണ്ട് ലഗേജ് കം ബ്രേക്ക് വാനുകളുമാണ് ട്രെയിനിൽ ഉണ്ടാകുക. ഓണത്തോടനുബന്ധിച്ച് ഇന്ത്യൻ റെയിൽവേ കേരളത്തിലേക്ക് വിവിധ നഗരങ്ങളിൽ സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചുവരികയാണ്. ഓണം പ്രമാണിച്ച് കേരളത്തിലേക്ക് നൂറിലധികം സ്പെഷ്യൽ ട്രെയിനുകൾ സർവീസ് നടത്തുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സങ്കുചിത രാഷ്ട്രീയത്തിന് വേദിയാക്കരുത് ; ബ്രിക്സ് ഉച്ചകോടിയെ സ്വാഗതം ചെയ്ത് കോൺഗ്രസ്

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയെ സ്വാഗതം ചെയ്ത് കോൺഗ്രസ്. സങ്കുചിത രാഷ്ട്രീയത്തിന്...

കുംഭമേളയ്ക്കായി മസ്ജിദിന്റെ ഭാഗം പൊളിച്ചുനീക്കാൻ അനുമതി നൽകി മധ്യപ്രദേശ് ഹൈക്കോടതി

0
ഇൻഡോർ : 2028-ൽ നടക്കാനിരിക്കുന്ന സിംഹസ്ഥ കുംഭമേളയ്ക്ക് മുന്നോടിയായി റോഡ് വികസനത്തിന്...

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് നഗ്നചിത്രങ്ങളാക്കിയ യുവാവ് റാന്നിയിൽ അറസ്റ്റിൽ

0
പത്തനംതിട്ട: പ്രദേശവാസികളായ സ്ത്രീകളുടെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ നിന്നെടുത്ത് മോർഫ് ചെയ്ത്...

പത്തനംതിട്ട നഗരസഭയിലെ മുന്‍ കൗണ്‍സിലര്‍മാരുടെ വാട്സ് ആപ്പ് കൂട്ടായ്മക്ക് തുടക്കമാകുന്നു : സൗഹൃദ സംഗമം...

0
പത്തനംതിട്ട : പത്തനംതിട്ട നഗരസഭയിലെ മുന്‍ കൗണ്‍സിലര്‍മാരെ ഉള്‍പ്പെടുത്തിയുള്ള വാട്സ് ആപ്പ്...