കൊച്ചി : എല്‍ഡിഎഫില്‍ മാത്രമല്ല കോണ്‍ഗ്രസ്സിലും തലമുറമാറ്റത്തിന്റെ പേരില്‍ വെട്ടിനിരത്ത് , തദ്ദേശ തെരഞ്ഞെടുപ്പിലേറ്റ പരാജയങ്ങള്‍ മറികടക്കുന്നതിന് യുഡിഎഫില്‍ ആദ്യന്തം അശ്രാന്തം പരിശ്രമിച്ച നേതാവായിരുന്നു മുന്‍പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എന്നാല്‍ തലമുറമാറ്റമെന്ന തട്ടാമുട്ടിയിയുടെ പേരില്‍ പ്രതിപക്ഷ നേതാവെന്ന് സ്ഥാനത്ത് നിന്ന് നിഷ്‌ക്കരുണം വെട്ടിമാറ്റി.
നോക്കുകുത്തിയായിരുന്ന നേതാവ് വിഡി സതീശനെ പ്രതിഷ്ഠിച്ചത് ഒരു കൂട്ടം ഖദര്‍ ധാരികള്‍ക്ക് ആശ്വസമായെങ്കിലും കോണ്‍ഗ്രസ്സിനെ സ്‌നേഹിക്കുന്ന നല്ലൊരു വിഭാഗം ജനതയ്ക്ക് വേദനയാണ് സമ്മാനിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ചെന്നിത്തല പുറത്തു കൊണ്ടു വന്ന വോട്ടേഴ്‌സ് ലിസ്റ്റ് ഇരട്ടിപ്പ് കേരളത്തിലെ ഇടതു പക്ഷത്തെ പിടിച്ചു കുലുക്കിയിരുന്നു.
ഇടതു പക്ഷം പങ്കാളികളായ സ്പ്രിഗളര്‍വിവാദവും പൊളിച്ചടുക്കിയത് രമേശ് ചെന്നിത്തലയായിരുന്നു. കോളേജ് വിദ്യാഭ്യാസ കാലം മുതല്‍ കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി സംഘടനയായ കെ.എസ്.യുവിലൂടെ മുന്നോട്ട് നീങ്ങിയ രമേശ് ചെന്നിത്തല വളരെപ്പെട്ടെന്നു തന്നെ ജനമനസ്സുകളില്‍ സ്ഥാനം പിടിക്കുകയായിരുന്നു. 1982-ല്‍ ഹരിപ്പാട് മണ്ഡലത്തില്‍ നിന്ന് ആദ്യമായി നിയമസഭ അംഗമായി തെരഞ്ഞെടുക്കപ്പെട്ടു.
1985-ല്‍ യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായി. 1986-ല്‍ മുപ്പതാം വയസില്‍ കെ. കരുണാകരന്‍ മന്ത്രിസഭയിലെ കാബിനറ്റ് മന്ത്രിയായി സ്ഥാനമേറ്റു. 1987 മുതല്‍ 1990 വരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായിരുന്നു. 1987-ല്‍ വീണ്ടും നിയമസഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടു എങ്കിലും 1989-ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോട്ടയത്ത് നിന്ന് മത്സരിച്ചു ജയിച്ചതിനാല്‍ എം.എല്‍.എ സ്ഥാനം രാജിവെച്ചു. 1991 മുതല്‍ 1995 വരെ യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യ പ്രസിഡന്റായ ചെന്നിത്തല 1994-1997-ല്‍ എ.ഐ.സി.സി. ജോയിന്റ് സെക്രട്ടറിയായി.
2005-ല്‍ കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റായിരുന്ന തെന്നല ബാലകൃഷ്ണപിള്ളയുടെ പകരക്കാരനായി കെ.പി.സി.സി.പ്രസിഡന്റായി ചുമതലയേറ്റു. 2004 മുതല്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ വര്‍ക്കിംഗ് കമ്മറ്റി അംഗവുമാണ്. 2011-ല്‍ ഹരിപ്പാട് നിന്ന് വീണ്ടും നിയമസഭ അംഗമായ ചെന്നിത്തല 2014 മുതല്‍ 2016 വരെ ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലെ ആഭ്യന്തര-വകുപ്പ് മന്ത്രിയായിരുന്നു. 2014-ല്‍ അഭ്യന്തര വകുപ്പ് മന്ത്രിയായി നിയമിതനായ ചെന്നിത്തല കെ.പി.സി.സി. പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞതിനെ തുടര്‍ന്ന് വി.എം. സുധീരന്‍ പകരം പ്രസിഡന്റായി സ്ഥാനമേറ്റു. 2016-ല്‍ പതിനാലാം കേരള നിയമസഭയില്‍ യു.ഡി.എഫ്‌ന്റെ പ്രതിപക്ഷ നേതാവായി രമേശ് ചെന്നിത്തലയെ തെരഞ്ഞെടുത്തു. കോണ്‍ഗ്രസ്സിനെ ഇന്നത്തെ നിലയിലേയ്ക്കു വളര്‍ത്തുന്നതില്‍ നല്ലൊരു പങ്ക് രമേശ് ചെന്നിത്തലയ്ക്കുണ്ടെന്നതില്‍ കേരളത്തിലെ ജനങ്ങള്‍ക്ക് യാതൊരു വിധ സംശയവും ഇല്ല.