തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തിരുവനന്തപുരം നഗരസഭയിലെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ ബിജെപിയില്‍ ചേര്‍ന്നു. തിരുവല്ലം വാര്‍ഡ് കൗണ്‍സിലര്‍ നെടുമം മോഹനനാണ് ബിജെപിയിലെത്തിയത്.
കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച മോഹനനെ ബിജെപി ജില്ലാ പ്രസിഡന്റ് വി.വി രാജേഷ് ഷാള്‍ അണിയിച്ച് സ്വീകരിച്ചു. സിപിഎമ്മിന്റെ ബി ടീമായിട്ടാണ് കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നത് എന്ന് മോഹനന്‍ ആരോപിച്ചു. കഴിഞ്ഞ അഞ്ചുവര്‍ഷം സിപിഎം നഗരസഭ ഭരിച്ചത് കോണ്‍ഗ്രസിന്റെ സഹായത്തോടെയാണെന്നും മോഹനന്‍ കുറ്റപ്പെടുത്തി.