പത്തനംതിട്ട: കോൺഗ്രസിന്റെ പ്രഥമ പോഷക സംഘടനയായ സേവാദൾ ശക്തമാകുന്നതിലൂടെ കോൺഗ്രസ് ശക്തമാകുമെന്ന് സേവാദൾ സംസ്ഥാന പ്രസിഡന്റ് രമേശൻ കരുവാചേരി അഭിപ്രായപെട്ടു. പത്തനംതിട്ട ജില്ലാ കോൺഗ്രസ്സ് സേവാദൾ കൺവൻഷൻ പത്തനംതിട്ടയിൽ ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സേവാദൾ മുൻ സംസ്ഥാന ചീഫ് ഓർഗനൈസർ സുന്ദരേശൻ പിള്ളയെ യോഗം അനുസ്മരിച്ചു. ജില്ലയിൽ പുതിയതായി തിരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് സേവാദൾ ജില്ലാ ഭാരവാഹികൾ ചടങ്ങിൽ ചുമതല ഏറ്റെടുത്തു. യോഗത്തിൽ കോൺഗ്രസ് സേവാദൾ ജില്ലാ പ്രസിഡന്റ് ശ്യാം എസ് കോന്നി അധ്യക്ഷത വഹിച്ചു.
കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. പഴകുളം മധു മുഖ്യ പ്രഭാഷണം നടത്തി. ഡി സി സി പ്രസിഡൻറ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ, സേവാദൾ സ്റ്റേറ്റ് വനിത പ്രസിഡൻ്റ് ജയകുമാരി ആർ, യെങ് ബ്രിഗേഡിയൻ സ്റ്റേറ്റ് പ്രസിഡന്റ് അഡ്വ.വിവേക് ഹരിദാസ്, സെക്രട്ടറി മാരായ ജി. വേലായുധൻ കുട്ടി, ഭദ്രപ്രസാദ്, സുനിൽകുമാർ, ജയദേവൻ എ ജി , കൊച്ചുമോൾ പ്രദീപ്, വനിത ജില്ലാ പ്രസിഡൻ്റ് ഗീതാദേവി, യംഗ് ബ്രിഗേഡ് ജില്ലാ പ്രസിഡൻ്റ് ഷിനു മോൻ അറപ്പുരയിൽ, ഡിസിസി ജനറൽ സെക്രട്ടറിമാരായ സാമുവൽ കിഴക്കുപുറം, ജാസിംകുട്ടി ബ്ലോക്ക് പ്രസിഡൻറ് ജെറി സാം മാത്യു മണ്ഡലം പ്രസിഡൻ്റ് റെനീസ് മുഹമ്മദ്, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് വിജയ് ഇന്ദുചൂടൻ, ആക്കിനാട്ട് രാജീവ്, ഷിനിജ തങ്കപ്പൻ, ഷിജി ജോർജ്, സാം തോമസ്, ജോർജ്ജ് വർഗ്ഗീസ്, തുടങ്ങിയവർ പ്രസംഗിച്ചു.