കേരളത്തിൽ സേവാദൾ ശക്തമാകുന്നതിലൂടെ കോൺഗ്രസ്‌ ശക്തമാകും : രമേശൻ കരുവാചേരി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: കോൺഗ്രസിന്റെ പ്രഥമ പോഷക സംഘടനയായ സേവാദൾ ശക്തമാകുന്നതിലൂടെ കോൺഗ്രസ്‌ ശക്തമാകുമെന്ന് സേവാദൾ സംസ്ഥാന പ്രസിഡന്റ്‌ രമേശൻ കരുവാചേരി അഭിപ്രായപെട്ടു. പത്തനംതിട്ട ജില്ലാ കോൺഗ്രസ്സ് സേവാദൾ കൺവൻഷൻ പത്തനംതിട്ടയിൽ ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സേവാദൾ മുൻ സംസ്ഥാന ചീഫ് ഓർഗനൈസർ സുന്ദരേശൻ പിള്ളയെ യോഗം അനുസ്മരിച്ചു. ജില്ലയിൽ പുതിയതായി തിരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് സേവാദൾ ജില്ലാ ഭാരവാഹികൾ ചടങ്ങിൽ ചുമതല ഏറ്റെടുത്തു. യോഗത്തിൽ കോൺഗ്രസ്‌ സേവാദൾ ജില്ലാ പ്രസിഡന്റ്‌ ശ്യാം എസ് കോന്നി അധ്യക്ഷത വഹിച്ചു.

കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. പഴകുളം മധു മുഖ്യ പ്രഭാഷണം നടത്തി. ഡി സി സി പ്രസിഡൻറ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ, സേവാദൾ സ്റ്റേറ്റ് വനിത പ്രസിഡൻ്റ് ജയകുമാരി ആർ, യെങ്‌ ബ്രിഗേഡിയൻ സ്റ്റേറ്റ് പ്രസിഡന്റ്‌ അഡ്വ.വിവേക് ഹരിദാസ്, സെക്രട്ടറി മാരായ ജി. വേലായുധൻ കുട്ടി, ഭദ്രപ്രസാദ്, സുനിൽകുമാർ, ജയദേവൻ എ ജി , കൊച്ചുമോൾ പ്രദീപ്, വനിത ജില്ലാ പ്രസിഡൻ്റ് ഗീതാദേവി, യംഗ് ബ്രിഗേഡ് ജില്ലാ പ്രസിഡൻ്റ് ഷിനു മോൻ അറപ്പുരയിൽ, ഡിസിസി ജനറൽ സെക്രട്ടറിമാരായ സാമുവൽ കിഴക്കുപുറം, ജാസിംകുട്ടി ബ്ലോക്ക് പ്രസിഡൻറ് ജെറി സാം മാത്യു മണ്ഡലം പ്രസിഡൻ്റ് റെനീസ് മുഹമ്മദ്, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് വിജയ് ഇന്ദുചൂടൻ, ആക്കിനാട്ട് രാജീവ്, ഷിനിജ തങ്കപ്പൻ, ഷിജി ജോർജ്, സാം തോമസ്, ജോർജ്ജ് വർഗ്ഗീസ്, തുടങ്ങിയവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫിറ്റ്‌നസ് സെന്ററിലെ വ്യായാമത്തിനിടെ അപ്രതീക്ഷിത ദുരന്തം; ജിമ്മിൽ കുഴഞ്ഞുവീണ് ഡോക്ടർ മരിച്ചു

0
ഗുവാഹത്തി: ജിമ്മില്‍ വര്‍ക്ക്ഔട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ ഡോക്ടർക്ക് ദാരുണാന്ത്യം. അസമിലെ നഗാവിലാണ്...

രക്ഷാബന്ധൻ ആഘോഷിക്കാനുള്ള യാത്ര ദുരന്തത്തിൽ കലാശിച്ചു ; സഹോദരന് രാഖി കെട്ടാൻ പോയ 16...

0
കാണ്‍പൂര്‍: സഹോദരന്റെ കയ്യില്‍ രാഖികെട്ടാന്‍ പോകുന്നതിനിടെ 16കാരി കുഴല്‍ക്കിണറില്‍ വീണ് മരിച്ചു....

അഴിമതി വിവാദത്തിൽ വീണ്ടും കുരുങ്ങി കർണാടക മന്ത്രി; ബി. നാഗേന്ദ്രയുടെ രാജി മുഖ്യമന്ത്രി സ്വീകരിച്ചു

0
ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് വന്‍ തിരിച്ചടി. സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് മന്ത്രി...

ഉമർ ഫൈസി മുക്കത്തിന്റെ വിവാദ പരാമർശം; വിഷയം ഗൗരവത്തോടെ പരിശോധിക്കുമെന്ന് പാണക്കാട് ജിഫ്രി മുത്തുക്കോയ...

0
കോഴിക്കോട്: സിപിഐഎം സെമിനാറില്‍ ഉമര്‍ ഫൈസി മുക്കം നടത്തിയ പ്രസംഗം ഗൗരവപൂര്‍വം...