കോണ്‍ഗ്രസ് രാഹുല്‍ മാങ്കൂട്ടത്തിലിനെ സംരക്ഷിച്ചാല്‍ വലിയ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് പി വി അന്‍വര്‍

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : സിപിഐഎം ആരോപണവിധേയരായ ചിലരെ സംരക്ഷിക്കുന്നത് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് രാഹുല്‍ മാങ്കൂട്ടത്തിലിനെ സംരക്ഷിച്ചാല്‍ വലിയ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് പി വി അന്‍വര്‍. രാഹുല്‍ ചില സ്ത്രീകളുമായി നടത്തിയ സംഭാഷണങ്ങള്‍ പുറത്തുവന്നതാണ് ഇപ്പോള്‍ സമൂഹത്തിന് മുന്നിലുള്ളതെന്നും അത് കെട്ടിച്ചമച്ചതാണെങ്കില്‍ ഇതിനോടകം രാഹുല്‍ അത് തള്ളിപ്പറഞ്ഞ് രംഗത്തെത്തുമായിരുന്നുവെന്നും പി വി അന്‍വര്‍ പറഞ്ഞു. അതിനാല്‍ രാഹുലിനെതിരായ ആരോപണങ്ങളില്‍ വസ്തുതയുണ്ടെന്ന് പൊതുസമൂഹം ഉറപ്പിക്കുന്നുവെന്നും അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞു.

സിപിഐഎം ചെയ്തില്ലേ എന്ന് ചോദിച്ച് രാഹുലിനെ സംരക്ഷിക്കുന്നത് നീതികരിക്കാനാകാത്ത നിലപാടാണെന്ന് അന്‍വര്‍ പറയുന്നു. ചെറിയ കാര്യങ്ങളില്‍ ആരോപണ വിധേയരായ ആളുകള്‍ പോലും മാറിനിന്ന് അന്വേഷണം നേരിട്ടിട്ടുള്ള പാരമ്പര്യമുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. നിങ്ങള്‍ അമ്മയെ തല്ലിയില്ലേ എന്ന് ചോദിച്ചാല്‍ അടുത്ത വീട്ടിലുള്ളവര്‍ അമ്മയെ തല്ലിയതിനെക്കുറിച്ച് ഒന്നും പറയാനില്ലേ എന്ന് ചോദിക്കുന്നത് ശരിയില്ല. പിണറായി സര്‍ക്കാരില്‍ നിന്ന് ആര്‍ക്കും നീതി കിട്ടില്ലെന്ന് പലഘട്ടങ്ങളിലായി ബോധ്യപ്പെട്ടതാണ്. താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ ഉള്‍പ്പെടെ ഇപ്പോള്‍ വായുവില്‍ നില്‍ക്കുകയാണ്. കോണ്‍ഗ്രസ് നേതൃത്വം ഉയര്‍ന്ന് ചിന്തിക്കണം. കേരളത്തിലെ മൂന്നര കോടി ജനങ്ങള്‍ ഇത് കാണുന്നുണ്ടെന്നും അന്‍വര്‍ പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തിലിനെ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ കൈവിട്ടതിനാല്‍ രാജി വൈകിയേക്കില്ലെന്നാണ് സൂചന. രാഹുല്‍ രാജിവെച്ചാല്‍ എതിരാളികള്‍ക്കു മേല്‍ മുന്‍തൂക്കം നേടാമെന്നാണ് വിഡി സതീശന്റെ നിലപാട്. വിഡി സതീശനെ പിന്തുണയ്ക്കുന്നവര്‍ക്കും ഇതേ നിലപാടാണ്. കുറച്ചുകൂടി കാത്തിരിക്കാമെന്ന് മറുപക്ഷം പറയുന്നുന്നത്. പൊതുപരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ അടൂരിലെ വസതിയില്‍ തുടരുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിസിനസ് തട്ടിപ്പ് ആരോപിച്ചുള്ള വ്യാജവാർത്ത; ഏഷ്യാനെറ്റ് ന്യൂസിനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് വ്യവസായി

0
തിരുവനന്തപുരം: വ്യാജവാര്‍ത്ത നല്‍കി അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപിച്ച് ഏഷ്യാനെറ്റ് ന്യൂസിനെതിരെ നിയമനടപടിയുമായി പ്രവാസി...

മുഖ്യമന്ത്രി വി ഡി സതീശനെ പുകഴ്ത്തി മുതിര്‍ന്ന സിപിഐ നേതാവ് സി ദിവാകരന്‍

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെ പുകഴ്ത്തി മുതിര്‍ന്ന സിപിഐ നേതാവ്...

മുഖ്യമന്ത്രിയോട് ക്ഷമ ചോദിച്ച് ചേന്തി അനില്‍

0
തിരുവനന്തപുരം: മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞതിന് ക്ഷമ ചോദിക്കുന്നതായി ജയില്‍ നിന്ന്...

കൊരട്ടില്‍ അന്യസംസ്ഥാന തൊഴിലാളിയുടെ കൊലപാതകം , ഒരാൾ അറസ്റ്റിൽ

0
തൃശൂര്‍: കൊരട്ടില്‍ അന്യസംസ്ഥാന തൊഴിലാളിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ്...