ന്യൂഡൽഹി : കോൺഗ്രസ് അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട മല്ലികാർജുൻ ഖാർഗെയുടെ വസതിക്ക് മുന്നിൽ വൻ ആഘോഷവുമായി കോൺഗ്രസ് പ്രവർത്തകർ. ബാന്റ് വാദ്യങ്ങളും മധുരപലഹാര വിതരണവുമായാണ് പ്രവർത്തകർ വിജയം ആഘോഷിക്കുന്നത്. 7897 വോട്ടുകൾ നേടിയാണ് ഖാർഗെ കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ ചരിത്ര വിജയം നേടിയത്. ശശി തരൂർ, സച്ചിൻ പൈലറ്റ്, ഷമ മുഹമ്മദ് തുടങ്ങിയവർ ഖാർഗെയുടെ വസതിയിലെത്തി അഭിനന്ദനമറിയിച്ചു. അൽപസമയത്തിനകം എഐസിസി ഓഫീസിലെത്തുന്ന അദ്ദേഹം മാധ്യമങ്ങളെ കാണുമെന്നാണ് വിവരം.
ഖാർഗെയുടെ വസതിക്ക് മുന്നിൽ വൻ ആഘോഷവുമായി കോൺഗ്രസ് പ്രവർത്തകർ
RECENT NEWS
Advertisment