ഇലന്തൂര്‍ നരബലിക്കേസ് : ഷാഫിയെ ആലപ്പുഴ രാമങ്കരിയില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഇലന്തൂര്‍ നരബലിക്കേസിലെ കേസിലെ മുഖ്യപ്രതി ഷാഫിയെ ബുധനാഴ്ച ആലപ്പുഴ രാമങ്കരിയില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി. കൊല്ലപ്പെട്ട പത്മയുടെ വെള്ളി പാദസരം എ.സി. കനാലില്‍ എറിഞ്ഞെന്നായിരുന്നു ഷാഫിയുടെ മൊഴി. ഇതനുസരിച്ചാണ് രാമങ്കരിയില്‍ തെളിവെടുപ്പിന് കൊണ്ടുവന്നത്. പാദസരം കണ്ടെടുക്കാനായി മുങ്ങല്‍വിദഗ്ധരും പോലീസിനൊപ്പം ഉണ്ടായിരുന്നു.

രാമങ്കരിയില്‍വെച്ച് പാദസരം എറിഞ്ഞത് എങ്ങനെയാണെന്ന് ഷാഫി പോലീസിന് കാണിച്ചുനല്‍കി. കല്ല് എറിഞ്ഞാണ് പാദസരം ഉപേക്ഷിച്ചത് എങ്ങനെയാണെന്ന് വീണ്ടും കാണിച്ചു നല്‍കിയത്. ഇലന്തൂരില്‍വെച്ച് പത്മയെ കൊലപ്പെടുത്തി മൃതദേഹം കുഴിച്ചിട്ട ശേഷം ആഭരണങ്ങളുമായി മടങ്ങിയെന്നായിരുന്നു ഷാഫിയുടെ മൊഴി. സ്വര്‍ണാഭരണങ്ങള്‍ ഇയാള്‍ എറണാകുളത്തെ കടയില്‍ പണയംവെച്ചിരുന്നു. വെള്ളി പാദസരം മാത്രമാണ് എ.സി. കനാലില്‍ ഉപേക്ഷിച്ചത്.

കേസിലെ മറ്റുപ്രതികളായ ഭഗവല്‍സിങ്ങിനെയും ലൈലയെയും പത്തനംതിട്ടയില്‍ എത്തിച്ചാണ് ബുധനാഴ്ച തെളിവെടുപ്പ് നടത്തിയത്. നരബലിക്ക് ഉപയോഗിച്ച കത്തി വാങ്ങിയ കടയിലാണ് ഭഗവല്‍സിങ്ങിനെ ആദ്യം തെളിവെടുപ്പിന് കൊണ്ടുവന്നത്. പത്തനംതിട്ട പോലീസ് സ്‌റ്റേഷന് സമീപത്തുള്ള കടയില്‍നിന്നാണ് ഭഗവല്‍സിങ് കത്തി വാങ്ങിയിരുന്നത്. ബുധനാഴ്ച പ്രതിയെ ഇവിടെ എത്തിച്ച് തെളിവെടുപ്പ് നടത്തി. ഭഗവല്‍സിങ്ങിനെ കടയിലുള്ളവര്‍ തിരിച്ചറിയുകയും ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൃതദേഹം മാറിനൽകി ആശുപത്രി അധികൃതർ

0
കാഞ്ഞങ്ങാട്: മൃതദേഹം മാറിനൽകി ബന്ധുക്കളെയും നാട്ടുകാരെയും മണിക്കൂറുകളോളം ആശങ്കയിലാക്കി ആശുപത്രി...

മുഖ്യമന്ത്രിക്കെതിരായ വാർത്തകൾ നീക്കം ചെയ്തതിനെ വെറുമൊരു സാങ്കേതിക പ്രശ്‌നമായി കാണാൻ കഴിയില്ലെന്ന് എം വി...

0
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ വാർത്തകൾ നീക്കം ചെയ്തതിനെ വെറുമൊരു സാങ്കേതിക പ്രശ്‌നമായി കാണാൻ...

പിഎം ശ്രീ പദ്ധതിയിൽ അറബിക്കടൽ പരാമർശം ആവർത്തിച്ച് മന്ത്രി കെ എം ഷാജി

0
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോകുമ്പോള്‍ അറബിക്കടല്‍...

കാസർഗോഡ് അച്ഛനെയും മകളെയും വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

0
കാസർഗോഡ്: കാസർഗോഡ് കോളിയടുക്കത്ത് അച്ഛനെയും മകളെയും വാടക വീട്ടിൽ തൂങ്ങി മരിച്ച...