മൃതദേഹം മാറിനൽകി ആശുപത്രി അധികൃതർ

For full experience, Download our mobile application:
Get it on Google Play

കാഞ്ഞങ്ങാട്: മൃതദേഹം മാറിനൽകി ബന്ധുക്കളെയും നാട്ടുകാരെയും മണിക്കൂറുകളോളം ആശങ്കയിലാക്കി ആശുപത്രി അധികൃതരുടെ ഗുരുതര അനാസ്ഥ. ചിറ്റാരിക്കാൽ സ്വദേശി പനച്ചിക്കൽ പി.സി. തോമസിന്റെ (86) മൃതദേഹത്തിന് പകരമാണ് കണ്ണൂർ കരുവഞ്ചാലിലുള്ള സെന്റ് ജോസഫ് ആശുപത്രി അധികൃതർ മറ്റൊരാളുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകിയത്. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്ന തോമസ് വെള്ളിയാഴ്ചയാണ് അന്തരിച്ചത്. തുടർന്ന് ശനിയാഴ്ച രാവിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കി വിട്ടുനൽകിയ മൃതദേഹം വീട്ടിലെത്തിച്ച് പൊതുദർശനത്തിന് വെച്ചപ്പോഴാണ് തോമസിന്റെ മൃതദേഹമല്ല പെട്ടിയിലുള്ളതെന്ന വിവരം ബന്ധുക്കളുടെ ശ്രദ്ധയിൽപ്പെടുന്നത്.

ഇതോടെ പരിഭ്രാന്തരായ ബന്ധുക്കൾ ഉടൻതന്നെ ആശുപത്രി അധികൃതരുമായി ബന്ധപ്പെട്ടു. തുടർന്ന് ആശുപത്രി അധികൃതർ എത്തി മാറി നൽകിയ മൃതദേഹം തിരികെ കൊണ്ടുപോവുകയും തോമസിന്റെ മൃതദേഹം വീട്ടിലെത്തിക്കുകയും ചെയ്തു. മോർച്ചറി ജീവനക്കാർക്ക് സംഭവിച്ച അശ്രദ്ധയാണ് മൃതദേഹം മാറിപ്പോകാൻ ഇടയാക്കിയതെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിശദീകരണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...