വിഴിഞ്ഞത്ത് സിപിഎം ഓഫീസ് കോൺഗ്രസ് പ്രവർത്തകർ അടിച്ച് തകർത്തു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വിഴിഞ്ഞത്ത് സിപിഎം ഓഫീസ് കോൺഗ്രസ് പ്രവർത്തകർ അടിച്ച് തകർത്തു. സിപിഎം പുളിങ്കുടി ബ്രാഞ്ച് ഓഫീസാണ് കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ അടിച്ചു തകർത്തത്. മന്ത്രി വീണ ജോർജിനെതിരെ ഉണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം സിപിഎം കോട്ടുകാൽ ലോക്കൽ കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ഇതിന് പകരമായി വെള്ളിയാഴ്ച വൈകുന്നേരം പുളിങ്കുടി ജംഗ്ഷനിൽ നിന്നും ചപ്പാത്തിലേക്ക് കോൺഗ്രസും പ്രകടനം നടത്തി. ഈ പ്രകടനത്തിനിടയിലാണ് സിപിഎം ഓഫീസിലേക്ക് കയറി ആക്രമണം നടത്തിയത്.

ഓഫീസിൽ ആളില്ലാതിരുന്ന സമയത്ത് ഓടിക്കയറിയ പ്രവർത്തർ ഓഫീസിലെ കസേരകളും ബോർഡുകളും തകർക്കുകയായിരുന്നു. പ്രകടനത്തിൽ റോഡിൽ സ്ഥാപിച്ചിരുന്ന ഫ്ലക്സ് ബോർഡുകളും ഇവർ നശിപ്പിച്ചെന്ന് സിപിഎം പ്രാദേശിക നേതാക്കൾ പറഞ്ഞു. സംഭവത്തിൽ പ്രതിഷേധിച്ച് സിപിഎം കോട്ടുകാൽ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എം കെ സ്റ്റാലിനുള്ള സുരക്ഷ കുറച്ച് വിജയ് സർക്കാർ

0
ചെന്നൈ: തമിഴ്നാട്‌ മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിനുള്ള സുരക്ഷ...

ഉപാധികൾ സമ്മതിച്ചാൽ ഹോർമുസ് തുറക്കാമെന്ന് ഇറാൻ

0
ടെഹ്റാൻ: ഇറാൻ സന്നദ്ധത അറിയിച്ചിട്ടും ഹോർമുസ് കടലിടുക്ക് തുറക്കുന്നതിൽ തീരുമാനമായില്ല....

ബഹ്‌റൈനിൽ വീട്ടിലെ ബാത്ത് ടബ്ബിൽ വെള്ളത്തിൽ വീണ് മലയാളി ബാലൻ മരിച്ചു

0
മനാമ: ബഹ്‌റൈനിൽ വീട്ടിലെ ബാത്ത് ടബ്ബിൽ വെള്ളത്തിൽ വീണ് മലയാളി ബാലൻ...

കുന്ദമംഗലത്ത് രണ്ട് ക്ഷേത്രങ്ങളിൽ ഭണ്ഡാരം തകർത്ത് മോഷണം

0
കോഴിക്കോട്: കുന്ദമംഗലത്ത് രണ്ട് ക്ഷേത്രങ്ങളിൽ ഭണ്ഡാരം തകർത്ത് മോഷണം. പെരുവഴിക്കടവ് പള്ളിയറക്കൽ...