ന്യൂഡൽഹി : നിയമസഭാ, ലോക്സഭാ തിരഞ്ഞെടുപ്പുകൾക്ക് പാർട്ടിയെ സജ്ജമാക്കാൻ ലക്ഷ്യമിട്ടുള്ള കോൺഗ്രസ് പ്രവർത്തക സമിതിയുടെ ദ്വിദിന യോഗം ഇന്നു തുടങ്ങും. പുനഃസംഘടിപ്പിച്ച ശേഷമുള്ള സമിതിയുടെ ആദ്യ യോഗം പാർട്ടിയുടെ ചരിത്രത്തിലെ നിർണായക ഒത്തുചേരലാകുമെന്ന പ്രഖ്യാപനത്തോടെയാണ് കോൺഗ്രസ് നേതൃത്വം ഒന്നടങ്കം ഹൈദരാബാദിലെത്തുന്നത്. ആദ്യമായാണ് ഡൽഹിക്ക് പുറത്ത് 2 ദിവസം തുടർച്ചയായി പ്രവർത്തക സമിതി ചേരുന്നത്. ദേശീയ രാഷ്ട്രീയത്തിലെ നഷ്ടപ്രതാപം തിരിച്ചുപിടിക്കാനുള്ള വഴികളും പ്രതിപക്ഷ ‘ഇന്ത്യ’ മുന്നണിയിലെ സീറ്റ് വിഭജനമടക്കമുള്ള കാര്യങ്ങളും ചർച്ച ചെയ്യും. പാർട്ടി പ്രസിഡന്റ് മല്ലികാർജുൻ ഖർഗെയുടെ അധ്യക്ഷതയിൽ ഇന്നുച്ചയ്ക്ക് രണ്ടരയ്ക്ക് ആരംഭിക്കുന്ന യോഗത്തിൽ സ്ഥിരം, പ്രത്യേക ക്ഷണിതാക്കളടക്കം 84 സമിതിയംഗങ്ങളും പാർട്ടിയുടെ 4 മുഖ്യമന്ത്രിമാരും പങ്കെടുക്കും.
നാളെ രാവിലെ ചേരുന്ന വിശാല പ്രവർത്തക സമിതിയിൽ പിസിസി പ്രസിഡന്റുമാർ, നിയസഭാകക്ഷി നേതാക്കൾ എന്നിവരടക്കം 137 പേർ പങ്കെടുക്കും. സമിതി യോഗത്തിനായി എകെ ആന്റണി, സംഘടനാകാര്യ ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ, ശശി തരൂർ, രമേശ് ചെന്നിത്തല, കൊടിക്കുന്നിൽ സുരേഷ് എന്നിവർ ഇന്നലെ രാത്രി ഹൈദരാബാദിലെത്തി. ദേശീയ രാഷ്ട്രീയത്തിൽ നിന്നു കേരളത്തിലേക്ക് വിശ്രമ ജീവിതത്തിനായി മടങ്ങിയ ശേഷം ആന്റണി ദീർഘയാത്രകൾ അധികം നടത്താറില്ല. ആദ്യ പ്രവർത്തകസമിതി യോഗം എന്ന പ്രാധാന്യം കൂടി കണക്കിലെടുത്താണ് ഹൈദരാബാദിലെത്തിയത്. സമിതി യോഗത്തിന് ശേഷം നാളെ വൈകിട്ട് അഞ്ചിന് നടക്കുന്ന ‘വിജയഭേരി’ പൊതുസമ്മേളനത്തിൽ ഖർഗെ, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരടക്കമുള്ള ദേശീയ നേതാക്കൾ അണിനിരക്കും.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033































