തൃശൂര്‍ : ഗുരുവായൂര്‍ ക്ഷേത്രം സന്ദര്‍ശിച്ചതില്‍ വിശദീകരണവുമായി കോണ്‍ഗ്രസ് യുവ നേതാവ് കനയ്യകുമാര്‍. രാജ്യത്തെ എല്ലാ ആരാധനാലയങ്ങളും സന്ദർശിക്കുമെന്നും അതിന്‍റെ ഭാഗമാണ് ഇന്നലെ ഗുരുവായൂരിൽ പോയതെന്നും കനയ്യ വ്യക്തമാക്കി. എല്ലാ മത വിശ്വാസങ്ങളെയും ബഹുമാനിക്കുന്നവരാണ് യഥാർഥ മതേതരരെന്നും അദ്ദേഹം പറഞ്ഞു.
രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രക്കൊപ്പം സഞ്ചരിക്കുന്നതിനിടെയാണ് കനയ്യ കുമാര്‍ ഗുരുവായൂര്‍ സന്ദര്‍ശനം നടത്തിയത്. ജോഡോ യാത്രക്കായി തൃശൂരില്‍ എത്തിയപ്പോഴായിരുന്നു കനയ്യ കുമാറിന്‍റെ ഗുരുവായൂര്‍ സന്ദര്‍ശനം. തനതായ കേരളീയ വേഷത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നില്‍കുന്ന ചിത്രം കനയ്യ കുമാര്‍ തന്നെ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചു.