എസ്.ഡി.പി.ഐയെ നിരോധിക്കേണ്ട ആവശ്യമില്ല : എം വി ഗോവിന്ദന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: എസ്.ഡി.പി.ഐയെ നിരോധിച്ചത് കൊണ്ട് കാര്യമില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പറഞ്ഞു. നിരോധനം കൊണ്ട് തീവ്രവാദ് പ്രസ്ഥാനത്തെ ഇല്ലായ്മ ചെയ്യാനാവില്ല. നിരോധനത്തിന്റെ ഫലമായി വര്‍ഗീയത കൂടുതല്‍ ശക്തിപ്പെടുും. വര്‍ഗീയത ആളിക്കത്തിക്കേണ്ടത് ആര്‍.എസ്.എസിന്റെ ആവശ്യമാണെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.കാട്ടക്കടയില്‍ സി.ഐ.ടി.യു സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആരെയെങ്കിലും നിരോധിച്ചത് കൊണ്ട് മാത്രം ഒരു തീവ്രവാദ പ്രസ്ഥാനത്തെയും ഇല്ലാതാക്കാന്‍ കഴിയില്ല. അതിന്റെ ഒരു ഭാഗം മാത്രം നിരോധിക്കാന്‍ പുറപ്പെട്ടാല്‍ അനന്തരഫലമായി വര്‍ഗീയത കൂടുതല്‍ ശക്തിപ്പെടും. ഭൂരിപക്ഷ വര്‍ഗീയത ന്യൂനപക്ഷ വര്‍ഗീയതയ്ക്ക് എതിരായിട്ടും ന്യൂനപക്ഷ വര്‍ഗീയത ഭൂരിപക്ഷ വര്‍ഗീയതയ്ക്ക് എതിരായിട്ടും പറയുന്നു . രണ്ടുവിഭാഗവും ആക്രമിക്കുന്നത് കേരള സര്‍ക്കാരിനെയാണെന്നും അദ്ദേഹം പറഞ്ഞു.

രാജ്യവ്യാപകമായി പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വസതികളിലും മറ്റ് കേന്ദ്രങ്ങളിലും എന്‍,​ഐ,​എയുടെ നേതൃത്വത്തില്‍ നടന്ന റെയ്ഡിന് പിന്നാലെ പോപ്പുലര്‍ ഫ്രണ്ടിനെയും എസ്.ഡി.പി.ഐയെയും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധിക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് എം.വി. ഗോവിന്ദന്റെ പ്രതികരണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മരണക്കെണിയായി ഐരവണ്‍ കൊടിഞ്ഞിമൂലക്കടവ് : സുരക്ഷയൊരുക്കുവാന്‍ നടപടിയില്ല

0
കോന്നി : കോന്നി - അരുവാപ്പുലം ഗ്രാമപഞ്ചായത്തുകളുടെ അതിര്‍ത്തി പങ്കിടുന്ന കോന്നി...

കാലിഫോർണിയയിൽ ഇന്ത്യൻ വംശജയായ യുവതി വെടിയേറ്റ് മരിച്ചു; പ്രതിയായ 22കാരൻ പോലീസ് പിടിയിലാകുന്നതിനിടെ ജീവനൊടുക്കി

0
കാലിഫോർണിയ: അമേരിക്കയിലെ കാലിഫോർണിയയിൽ 38കാരിയായ ഇന്ത്യൻ വംശജയെ യുവാവ് വെടിവച്ചുകൊന്നു. ആർഡൻ...

തോന്നക്കൽ സായ് ഗ്രാം കോളേജിലെ വിദ്യാർത്ഥിയായ വിഗ്നേഷിന് വെട്ടേറ്റ സംഭവത്തിൽ മുഖ്യപ്രതി പിടിയിലായി

0
തിരുവനന്തപുരം: തോന്നക്കൽ സായ് ഗ്രാം കോളേജിന് മുൻപിൽ വെച്ച് രണ്ടാം വർഷ...