പത്തനംതിട്ട : എൺപതാം സ്വാതന്ത്ര്യ ദിനാഘോഷത്തിൻ്റെ ഭാഗമായി സി.പി.എം പത്തനംതിട്ട ജില്ലാ കമ്മറ്റി ഓഫീസ് ബ്രാഞ്ചിൻ്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനാഘോഷം നടന്നു. സി.പി.എം ജില്ല സെക്രട്ടറി രാജു എബ്രഹാം ദേശീയപതാക ഉയർത്തി. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം കെ.പി.ഉദയഭാനു സ്വാതന്ത്ര്യദിന സന്ദേശം നടത്തി. ബ്രാഞ്ച് സെക്രട്ടറി സലിം പി.ചാക്കോ അദ്ധ്യക്ഷത വഹിച്ചു. സി.പി.എം ജില്ല കമ്മറ്റി അംഗം എൻ.സജി കുമാർ, ബാബു ജോർജ്ജ്, ജി.രാജേഷ്, എം.ജെ രവി, രാഹുൽ കൃഷ്‌ണ, റയാൻ എബി ജേക്കബ്ബ്, വിഷ്‌ണു ജയൻ തുടങ്ങിയവർ പ്രസംഗിച്ചു.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1






























