തൃശ്ശൂരിൽ പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൈയ്യേറ്റ ശ്രമം

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂർ: തൃശ്ശൂരിൽ പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൈയ്യേറ്റ ശ്രമം. ഇരിഞ്ഞാലക്കുട ഐടിയു ബാങ്കിലെ നിക്ഷേപകര്‍ നഗരസഭയ്ക്കു മുന്നില്‍ നടത്തിയ പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൈയ്യേറ്റം ചെയ്തത്. പണം പിന്‍വലിക്കാന്‍ കഴിയാത്തതിനെ തുടർന്ന് നിക്ഷേപകര്‍ നടത്തിയ പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യാനെത്തിയതാണ് മാധ്യമപ്രവര്‍ത്തർ. നിലവിലെ ഇരിഞ്ഞാലക്കുട നഗരസഭ ചെയര്‍മാന്‍ എം.പി. ജാക്‌സണ്‍ ഐടിയു ബാങ്കിന്റെ ചെയര്‍മാനായിരുന്ന കാലത്താണ് കോടികളുടെ തിരിമറി ബാങ്കില്‍ നടന്നത്.

മാനദണ്ഡങ്ങള്‍ പാലിക്കാതെ കൃത്യമായ ഈട് വാങ്ങാതെ സ്വന്തക്കാര്‍ക്കും, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും വായ്പ്പകള്‍ നല്‍കിയതിനെ തുടര്‍ന്നാണ് ബാങ്ക് വന്‍ സാമ്പത്തിക നഷ്ടം നേരിടുകയായിരുന്നു. തുടര്‍ന്ന് ബാങ്കില്‍ ആര്‍.ബി.ഐ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. അതിനാൽ നിക്ഷേപകര്‍ക്ക് പണം പിന്‍വലിക്കാന്‍ സാധിച്ചിരുന്നില്ല. ഇതിനെ തുടർന്നാണ് ഇവർ പ്രതിഷേധം ആരംഭിച്ചത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി നിക്ഷേപകരുടെ പ്രതിഷേധം ഇരിഞ്ഞാലക്കുടയില്‍ നടന്നു വരികയാണ്. നിരവധി പേർക്ക് ലക്ഷങ്ങളാണ് ബാങ്കില്‍ നിന്നും ലഭിക്കാനുള്ളത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...