കോന്നി : കോന്നി റിപ്പബ്ലിക്കൻ വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽ ഭൂമിയുടെ അവകാശികൾ എന്ന പേരിൽ പരിസ്ഥിതി സദസ് സംഘടിപ്പിച്ചു. മലയാളത്തിൻ്റെ പ്രശസ്ത കഥാകാരൻ വൈക്കം മുഹമ്മദ് ബഷീറിൻ്റെ ഓർമ്മദിനത്തിൽ സ്കൂൾ പരിസ്ഥിതി ക്ലബ്ബിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിസ്ഥിതി സദസിൽ പ്രശസ്ത പരിസ്ഥിതി പ്രവർത്തകനും റിപ്പബ്ലിക്കൻ സ്കൂളിലെ പൂർവവിദ്യാർത്ഥിയുമായ എ.മോഹൻകുമാർ മുഖ്യപ്രഭാഷണം നടത്തി. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധം നിലനിർത്തുകവഴി പരിസ്ഥിതി സൗഹാർദ്ദപരമായ ലോകം സൃഷ്ടിക്കപ്പെടുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
മാവേലിക്കര ബിഷപ്പ്മൂർ കോളേജ് മുൻ അധ്യാപകനായ പ്രൊഫ. കെ എ .തോമസ് ആമുഖഭാഷണം നടത്തി. പ്രശസ്ത ജൈവകർഷകനായ വി.സി. വിജിത്ത് ജൈവകൃഷിപാഠം അവതരിപ്പിച്ചു. സ്കൂൾ മാനേജർ എൻ. മനോജ്, റിപ്പബ്ലിക്കൻ എഡ്യുക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ കെ.എസ്. ശശികുമാർ, ട്രസ്റ്റ് അംഗം എസ്. സന്തോഷ് കുമാർ, പി.ടി.എ. പ്രസിഡൻ്റ് മനോജ് പുളിവേലിൽ, മാതൃസമിതി പ്രസിഡൻ്റ് ഷിനി ഇ.റ്റി., സ്കൂൾ പ്രിൻസിപ്പാൾ ആർ. സുനിൽ, ഹെഡ്മാസ്റ്റർ ആർ. ശ്രീകുമാർ, സ്റ്റാഫ് സെക്രട്ടറി സുപ്രിയ എം.വി., അധ്യാപകനായ പ്രമോദ് കുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.