കെ. കരുണാകരന്‍ സമാനതകള്‍ ഇല്ലാത്ത നേതാവ് : ആന്‍റോ ആന്‍റണി എം.പി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ദേശീയ സംസ്ഥാന രാഷ്ട്രീയത്തില്‍ നിറസാന്നിധ്യമായിരുന്ന ലീഡര്‍ കെ. കരുണാകരന്‍ സമാനതകളില്ലാത്ത നേതാവായിരുന്നുവെന്ന് ആന്‍റോ ആന്‍റണി എം.പി പറഞ്ഞു. കെ. കരുണാകരന്‍റെ ജന്മദിനത്തോടനുബന്ധിച്ച് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സ്മൃതി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ ഐക്യജനാധിപത്യ മുന്നണിയെ കെട്ടിപ്പടുത്തി കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുവാനും അധികാരത്തിലെത്തിക്കുവാനും കെ. കരുണാകരന്‍ കഠിന ശ്രമമാണ് നടത്തിയിട്ടുള്ളത്. കേരളത്തിലെ കോണ്‍ഗ്രസിന്‍റെ ഊര്‍ജ്ജവും ശക്തിസ്രോതസ്സും ആയിരുന്നു മണ്‍മറഞ്ഞ കെ. കരുണാകരനെന്നും അദ്ദേഹത്തിന്‍റെ സ്മരണ എന്നും നിലനില്‍ക്കുമെന്നും എം.പി പറഞ്ഞു.

ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു. മുന്‍ എം.എല്‍.എ മാലേത്ത് സരളാദേവി, യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ എ. ഷംസുദ്ദീന്‍, കെ.പി.സി.സി നിര്‍വാഹക സമിതി അംഗം ജോര്‍ജ്മാമ്മന്‍ കൊണ്ടൂര്‍, നേതാക്കളായ അനീഷ് വരിക്കണ്ണാമല, എ. സുരേഷ് കുമാര്‍, സാമുവല്‍ കിഴക്കുപുറം, ജോണ്‍സണ്‍ വിളവിനാല്‍, കെ. ജാസിംകുട്ടി, കാട്ടൂര്‍ അബ്ദുള്‍സലാം, സുനില്‍. എസ്. ലാല്‍, എലിസബത്ത് അബു, ഹരികുമാര്‍ പൂതങ്കര, റോജിപോള്‍ ദാനിയേല്‍, ബി. നരേന്ദ്രനാഥന്‍ നായര്‍, ലിജു ജോര്‍ജ്, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റുമാരായ പ്രൊഫ. പി.കെ. മോഹന്‍രാജ്, കെ. ശിവപ്രസാദ്, ദീനാമ്മ റോയി, ജെറി മാത്യു സാം, പോഷക സംഘടന ജില്ലാ പ്രസിഡന്‍റുമാരായ രജനി പ്രദീപ്, വിജയ് ഇന്ദുചൂഢന്‍, എസ്. അഫ്സല്‍ എന്നിവര്‍ പ്രസംഗിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പണ്ടാരഭൂമി ഏറ്റെടുക്കാനുള്ള ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

0
കൊച്ചി: ലക്ഷദ്വീപിലെ പണ്ടാര ഭൂമി ഏറ്റെടുക്കാനുള്ള നീക്കത്തിൽ കേന്ദ്ര സർക്കാരിനും...

അടുത്ത പരീക്ഷണ ദൗത്യത്തിനായി സ്‌പേസ് എക്‌സ്

0
ടെക്‌സാസ്: ലോകത്തിലെ ഏറ്റവും ശക്തിയേറിയ ബഹിരാകാശ റോക്കറ്റ് സംവിധാനമായ സ്റ്റാർഷിപ്പിന്റെ...

ആശുപത്രിക്കുള്ളിൽ മന്ത്രിക്ക് സ്വീകരണം നൽകിയ സംഭവം : കെ മുരളീധരൻ നിലപാട് പറയണമെന്ന്...

0
കൊല്ലം: പുനലൂർ താലൂക്ക് ആശുപത്രിക്കുള്ളിൽ കെ മുരളീധരന് സ്വീകരണം നൽകിയ...

ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയിൽ പാമ്പ്

0
കാസർകോട്: ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയിൽ പാമ്പ് ഡ്രൈവരുടെ ശരീരത്തിൽ ഇഴഞ്ഞു കയറി.ചേവാറിൽ ഇന്ന്...