കോന്നി : കോന്നി കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച കോന്നി ഫെസ്റ്റിന് തിരിതെളിഞ്ഞു. 2022 ഡിസംബർ 22 മുതൽ 2023 ജനുവരി 02 വരെ പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ വ്യാപാര, വിജ്‌ഞാന, പുഷ്‌പോത്സവ കലാ മേളയായ കോന്നി ഫെസ്റ്റ് അരങ്ങേറുന്നത്. 100 ൽ പരം വ്യാപാര ശാലകൾ, അപൂർവ്വ ഇനങ്ങൾ ഉൾപ്പെടുന്ന പുഷ്പ – ഫലപ്രദർശന വിപണനം, കുട്ടികൾക്കുള്ള വിനോദങ്ങൾ, വിദ്യാർത്ഥികൾക്കുള്ള മത്സരങ്ങൾ, തദ്ദേശിയരായ കലാകാരന്മാരുടെ കലാ പ്രകടനങ്ങൾ, പ്രശസ്തരായ കലാകാരന്മാർ അണിനിരക്കുന്ന കലാസന്ധ്യകൾ തുടങ്ങിയവയാണ് കോന്നി ഫെസ്റ്റിൽ അണിനിരക്കുന്നത്. കോന്നി കൾച്ചറൾ ഫോറത്തിന്റെ ചെയർമാൻ റോബിൻ പീറ്റർ അദ്ധ്യക്ഷത വഹിച്ചു.
അടൂർ പ്രകാശ് എംപി ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. പ്രശസ്ത കലാകാരൻ കലാഭവൻ നവാസ് കലാ സന്ധ്യ ഉദ്ഘാടനം ചെയ്തു. ഐ റ്റി ഡി സി ഡയറക്ടർ കെ.പത്മകുമാർ, കൾച്ചറൾ ഫോറം കൺവീനർ ദീനാമ്മ റോയി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റന്മാരായ എൻ. നവനീത്, സുലേഖ വി. നായർ, പ്രോഗ്രാം കോ-ഓർഡിനേറ്റർ ബിനു കെ. സാം, റോജി ഏബ്രഹാം, ശോഭ മുരളി, പി.എച്ച് ഫൈസൽ, രാജി. സി. ബാബു, പാർവ്വതി ജഗീഷ്, പ്രവീൺ പ്ലാവിളയിൽ, വാഴവിള അച്ചുതൻ നായർ, അർച്ചന ബാലൻ, എസ്.സന്തോഷ് കുമാർ, അബ്ദുൾ മുത്തലീഫ്, ജോസ് കൊന്നപ്പാറ, രാജൻ പടിയറ, ശാന്തിജൻ ചൂരക്കുന്നേൽ, എലിസബത്ത് അബു, ചിറ്റാർ ആനന്ദൻ, സതീഷ് മല്ലശ്ശേരി എന്നിവർ പ്രസംഗിച്ചു.
ഉദ്ഘാടനത്തോടനുബന്ധിച്ച് ശ്രീ മഹാദേവ വാദ്യ കലാപീഠം അവതരിപ്പിച്ച പഞ്ചാരിമേളം സാരംഗ് പത്തനംതിട്ട അവതരിപ്പിച്ച ഗാനമേളയും അരങ്ങേറി. ഫെസ്റ്റിൽ നാളെ (23.12.22) വൈകിട്ട് 6 മുതൽ പ്രമാടം പ്രതീക്ഷ ബാലസഭ അവതരിപ്പിക്കുന്ന നാടൻ പാട്ട്, കോമഡി സ്കിറ്റ്, സിനിമാറ്റിക് ഡാൻസ് പ്രശസ്ത ചലച്ചിത്ര – സീരിയൽ താരം മനോജ് ഗിന്നസ് മെഗാ ഷോ എന്നിവ അരങ്ങേറും.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033