Tuesday, July 8, 2025 2:02 pm

സഹകരണ മേഖലയെ തകർക്കുന്ന ബോധപൂർവ്വമായ പരിശ്രമങ്ങളെ തിരിച്ചറിയണം ; അഡ്വ. മാത്യു ടി. തോമസ് എം.എൽ.എ

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി: കേരളത്തിലെ സഹകരണ മേഖലയെ തകർക്കുന്നതിന് നടക്കുന്ന ബോധപൂർവ്വമായ പരിശ്രമങ്ങളെ തിരിച്ചറിയണമെന്ന് അഡ്വ. മാത്യു ടി. തോമസ് എം.എൽ.എ. മല്ലപ്പള്ളി താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ സംഘടിപ്പിച്ച സഹകാരി സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് കാലയളവിലും പ്രളയ ദുരിത വേളകളിലും സഹകരണ മേഖല കേരള സമൂഹത്തിനു നൽകിയ കരുതൽ പ്രശംസനീയമായിരുന്നു. നോട്ടു നിരോധന കാലയളവിലെ പ്രതിസന്ധിയെ അതിജീവിക്കുവാൻ കഴിഞ്ഞ സഹകരണ പ്രസ്ഥാനത്തിന് ഇന്നത്തെ പ്രതിസന്ധിയും അതിജീവിക്കുവാൻ കഴിയും. തെറ്റു ചെയ്തവർ എത്ര ഉന്നതർ ആയിരുന്നാലും അവർ മാതൃകാപരമായി ശിക്ഷിക്കപ്പെടുന്നു എന്നു ഉറപ്പു വരുത്തണം. പോരായ്മകൾ തിരിച്ചറിഞ്ഞ് പ്രതിസന്ധികളെ അതിജീവിക്കുന്നതിന് കക്ഷിരാഷ്ട്രീയ ഭേദമന്യേ എല്ലാവരും ഒത്തുചേർന്ന് ജനങ്ങളുടെയും സഹകാരികളുടെയും വിശ്വാസീയത വീണ്ടെടുക്കുന്നതിന് ഫലപ്രദമായ പ്രവർത്തനങ്ങൾ ആവിഷ്ക്കരിക്കണമെന്നും എം.എൽ.എ. നിർദ്ദേശിച്ചു.

സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ഡോ. ജേക്കബ് ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു. സഹകരണ സംഘം ജോയിൻ്റ് രജിസ്ട്രാർ എം. പി. ഹിരൺ മുഖ്യ പ്രഭാഷണം നടത്തി. അസിസ്റ്റൻ്റ് രജിസ്ട്രാർ എം.പി. സുജാത, സർക്കിൾ സഹകരണ യൂണിയൻ ഭരണസമിതി അംഗങ്ങളായ മാത്യു ചാമത്തിൽ, രാജൻ എം. ഈപ്പൻ, തോമസ് കുട്ടി ഇ. ഡി., സുനിൽ നിരവുപുലം, മധുലാൽ പി., കാർഷിക വികസന ബാങ്ക് പ്രസിഡൻ്റ് സുരേഷ് ബാബു പാലാഴി, സഹകരണ ബാങ്ക് പ്രസിഡൻ്റന്മാരായ കെ. എസ്. വിജയൻ പിള്ള (മല്ലപ്പള്ളി), കെ. പി. ഫിലിപ്പ് (ആനിക്കാട്), ഉഷാ ശ്രീകുമാർ (വായ്പൂര്), നളിനാക്ഷൻ നായർ (ചെങ്ങരൂർ), കെ. കെ. രാധാകൃഷ്ണകുറുപ്പ് (കുന്നന്താനം), അലക്സാണ്ടർ വറുഗീസ് (തെളളിയൂർ), ബോബൻ ജോൺ (വെണ്ണിക്കുളം) ഹൗസിംഗ് സഹകരണ സംഘം പ്രസിഡൻ്റ് രജി പണിക്കമുറി, വായ്പൂര് സഹകരണ ബാങ്ക് സെക്രട്ടറി റ്റി. എ. എം. ഇസ്മായേൽ, തോമസ് മാത്യു, നജീബ് കാരിത്തറ തുടങ്ങിയവർ പ്രസംഗിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കേരള സർവകലാശാല തർക്കത്തിൽ ഇരകളാകുന്നത് വിദ്യാർഥികളാണെന്ന് വി ഡി സതീശൻ

0
കൊച്ചി: കേരള സർവകലാശാല തർക്കത്തിൽ ഇരകളാകുന്നത് വിദ്യാർഥികളാണെന്ന് പ്രതിപക്ഷനേതാവ് വി ഡി...

തിരുവല്ല കുറ്റൂരിൽനിന്ന് ഒന്നേകാൽ കിലോഗ്രാം കഞ്ചാവും 1.3 ഗ്രാം ഹാഷിഷും പിടികൂടി

0
തിരുവല്ല : എക്സൈസ് ഓഫിസിലെ ലാൻഡ്ഫോണിൽ വന്ന കോളിനെ തുടർന്ന്...

കോന്നി പയ്യനാമൺ പാറമട അപകടം ; രക്ഷാ പ്രവർത്തനം ദുർഘടമായി തുടരുന്നു

0
കോന്നി : കോന്നി പയ്യനാമൺ ചെങ്കുളം പാറമടയിൽ ഉണ്ടായ അപകടത്തിൽ...

സജി ചെറിയാന്റെ പരാമർശത്തിൽ പ്രതികരണവുമായി എം എ ബേബി

0
തിരുവനന്തപുരം: സജി ചെറിയാന്റെ പരാമർശത്തിൽ പ്രതികരണവുമായി സിപിഐഎം ജനറൽ സെക്രട്ടറി എം...