കോന്നി പയ്യനാമൺ പാറമട അപകടം ; രക്ഷാ പ്രവർത്തനം ദുർഘടമായി തുടരുന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി പയ്യനാമൺ ചെങ്കുളം പാറമടയിൽ ഉണ്ടായ അപകടത്തിൽ രക്ഷാ പ്രവർത്തനം ദുർഘടമായി തുടരുന്നു. രാവിലെ 7.25 ഓടെ സ്ഥലത്ത് എത്തിയ എൻ ഡി ആർ എഫ്, ഫയർ ഫോഴ്സ് സേനാംഗങ്ങൾ തിരച്ചിൽ ആരംഭിച്ചതിന് ശേഷം ഒൻപതരയോടെ തിരച്ചിൽ തത്കാലികമായി അവസാനിപ്പിക്കുകയായിരുന്നു. ഫയർ ഫോഴ്സ്, എൻ ഡി ആർ എഫ് സംഘങ്ങളുടെ നേതൃത്വത്തിൽ സംയുക്തമായി നടത്തുന്ന രക്ഷാ പ്രവർത്തനത്തിന് ഇടയിൽ നിരവധി തവണ പാറ താഴേക്ക് ഇടിഞ്ഞു വീണത് രക്ഷാ പ്രവർത്തനത്തെ സാരമായി ബാധിച്ചു. ദുരന്ത നിവാരണ സേനയുടെ 27 അംഗങ്ങളും ഫയർ ഫോഴ്‌സിന്റെ 20 അംഗങ്ങളും ചേർന്നാണ് തിരച്ചിൽ നടത്തിയത്. തിരച്ചിൽ ദുർഘടമായതോടെ വലിയ ക്രയിൻ കൊണ്ടുവന്ന് ഇരുമ്പ് റോപ്പ് ഉപയോഗിച്ച് മണ്ണ് മാന്തി യന്ത്രം ഉയർത്തുവാൻ ആയിരുന്നു ആദ്യം ശ്രമിച്ചിരുന്നത്.

കരുനാഗപ്പള്ളിയിൽ നിന്ന് ക്രയിൻ എത്തിക്കുവാനുള്ള നടപടികൾ പുരോഗമിക്കുന്നതിനിടെ വലിയ ക്രയിൻ ഉപയോഗിച്ചുള്ള രക്ഷാ പ്രവർത്തനം സാധിക്കില്ല എന്ന് കണ്ടത്തിയതോടെ ഈ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. ക്രയിൻ ഉപയോഗിച്ചുള്ള രക്ഷാ പ്രവർത്തനം സാധിക്കാതെ വന്നതോടെ റോപ്പ് കെട്ടി ജെ സി ബി വലിച്ചു താഴെ ഇറക്കാൻ ആണ് ഇനിയുള്ള ശ്രമം എന്നും സേനാംഗങ്ങൾ അറിയിച്ചു. പത്തനംതിട്ട ജില്ലാ കളക്റ്റർ പ്രേം കൃഷ്ണൻ ഐഎഎസ്, റവന്യു വകുപ്പ്, പോലീസ്, രക്ഷ സേന, ദുരന്ത നിവാരണ സേന അടക്കമുള്ളവരുടെ ജീവൻ പണയം വെച്ചുള്ള രക്ഷാ പ്രവർത്തനങ്ങൾ ആണ് നിലവിൽ നടക്കുന്നത്. ജാർഖണ്ഡ് സ്വദേശി അജയ് റേ യുടെ മൃതദേഹമാണ് ഇനി കണ്ടെത്താൻ ഉള്ളത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഈ സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്യണം : ആവശ്യം...

0
ന്യൂഡല്‍ഹി: ഈ സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിദ്യാര്‍ത്ഥികളെ അഭിസംബോധന...

യമൻ അതിർത്തിയിൽ വീണ്ടും സംഘർഷം രൂക്ഷം; സൈനിക കേന്ദ്രങ്ങൾക്കുനേരെയുണ്ടായ ഹൂതി ആക്രമണത്തിൽ 30തിലേറെ സർക്കാർ...

0
സന: അന്താരാഷ്ട്ര അം​ഗീകാരമുള്ള യമൻ സർക്കാരിന്റെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ ആക്രമണം നടത്തി...

ആർ. സുഗതന് നൽകിയ എസ്കോർട്ട് പരോൾ റദ്ദാക്കി ആഭ്യന്തര വകുപ്പിന്റെ ഉത്തരവ്

0
തിരുവനന്തപുരം: കാപ്പ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ബിജെപി കൗൺസിലർ സുഗതന്...

പാകിസ്ഥാൻ ഈന്തപ്പഴത്തിന്റെ അനധികൃത ഇറക്കുമതി; ഗുജറാത്ത് തീരത്ത് വൻ വേട്ടയുമായി റവന്യൂ ഇന്റലിജൻസ്

0
അഹമ്മദാബാദ്: നിരോധനം മറികടന്ന് പാകിസ്ഥാനിൽനിന്ന് അനധികൃതമായി ഇറക്കുമതി ചെയ്ത 364 ടൺ...