ഇൻഷുറൻസ് പോളിസി രേഖകളും നിബന്ധനകളും പ്രാദേശിക ഭാഷയിൽ ലഭ്യമാക്കുന്നത് പരിഗണിക്കണം ; എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി

For full experience, Download our mobile application:
Get it on Google Play

എറണാകുളം  : പലപ്പോഴും പരിചിതനായ ഏജന്റ് അല്ലെങ്കിൽ ബാങ്ക് മാനേജർ എന്നിവരുടെ വാക്ക് കേട്ട് ഇൻവെസ്റ്റ്മെന്റ് സ്കീമിൽ പണം നിക്ഷേപിക്കുന്നവർ, terms and conditions വായിച്ചു നോക്കാറില്ല. ഇൻവെസ്റ്റ് ചെയ്ത പണം എവിടെയാണ്/ എങ്ങനെയാണ് നിക്ഷേപിച്ചതെന്ന് നിക്ഷേപകനെ അറിയിക്കേണ്ട ഉത്തരവാദിത്വം കമ്പനിക്കുമുണ്ട്. അവർ അത് പ്രാവർത്തികമാക്കിയില്ലെങ്കിൽ അത് ഉപഭോക്ത വിരുദ്ധമാണ്. ഇൻഷുറൻസ് പോളിസികളുടെ നിബന്ധനകളും വ്യവസ്ഥകളും ഉപഭോക്താക്കൾക്ക് എളുപ്പത്തിൽ മനസ്സിലാക്കാവുന്ന പ്രാദേശിക ഭാഷയിൽ ലഭ്യമാക്കാൻ ഇൻഷുറൻസ് കമ്പനികൾക്ക് നിർദ്ദേശം നൽകുന്നത് പരിഗണിക്കണമെന്ന് ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെൻറ് അതോറിറ്റി (IRDA) ക്ക് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി നിർദ്ദേശം നൽകി.

ഭാഷാപരമായ പരിജ്ഞാനം കുറഞ്ഞ പോളിസി ഉടമകൾക്ക് ന്യായമായ പരിഗണനയും സുതാര്യതയും ഉറപ്പാക്കുന്നതിൻ്റെ ഭാഗമായാണ് കോടതിയുടെ നിരീക്ഷണം.
​ എറണാകുളം മുപ്പത്തടം സ്വദേശി കെ പി അബ്ദുൽ നാസർ കോട്ടക് മഹീന്ദ്ര മ്യൂച്ചൽ ഫണ്ട് എന്ന കമ്പനിക്കെതിരെ നൽകിയ പരാതി നിരാകരിച്ചു കൊണ്ടുള്ള ഉത്തരവിലാണ് കോടതി ഇങ്ങനെ അഭിപ്രായപ്പെട്ടത്. പോളിസിയുടെ നിബന്ധനകൾ ഇംഗ്ലീഷിലായിരുന്നതിനാൽ അത് വായിക്കാനും മനസ്സിലാക്കുവാനും കഴിയാത്ത പരാതിക്കാരന്, അടച്ച പ്രീമിയം തുക കാലാവധി പൂർത്തിയാകുമ്പോൾ തിരികെ ലഭിക്കുമെന്ന് തെറ്റിദ്ധാരണയുണ്ടായതായി ഡി.ബി ബിനു അദ്ധ്യക്ഷനും വി.രാമചന്ദ്രൻ, ശ്രീവിദ്യ .ടി.എൻ എന്നിവർ അംഗങ്ങളുമായ ബഞ്ച് ചൂണ്ടിക്കാട്ടി.

​ഇൻഷുറൻസ് പോളിസിയുടെ വ്യവസ്ഥകൾ പ്രകാരം, സറണ്ടർ മൂല്യം ലഭിക്കുന്നതിന് കുറഞ്ഞത് മൂന്ന് വാർഷിക പ്രീമിയമെങ്കിലും അടയ്ക്കണമായിരുന്നു. എന്നാൽ പരാതിക്കാരൻ രണ്ട് പ്രീമിയം മാത്രമാണ് അടച്ചത്. അതിനാൽ പോളിസി വ്യവസ്ഥകൾ ലംഘിക്കപ്പെടാത്ത സാഹചര്യത്തിൽ, ഇൻഷുറൻസ് കമ്പനിയുടെ നടപടിയിൽ സേവനത്തിൽ വീഴ്ചയോ അന്യായമായ വ്യാപാര സമ്പ്രദായങ്ങളോ ഇല്ലെന്ന് കോടതി കണ്ടെത്തുകയും പരാതി നിരാകരിക്കുകയും ചെയ്തു. പോളിസി കരാർ, പ്രധാന ഉൽപ്പന്ന വിവരങ്ങൾ, ആനുകൂല്യ രേഖകൾ, പോളിസി ലാപ്‌സ്/പുനരുജ്ജീവന വ്യവസ്ഥകൾ തുടങ്ങിയ നിർണ്ണായകമായ എല്ലാ വിവരങ്ങളും ഉപഭോക്താവ് ആവശ്യപ്പെടുന്ന പ്രാദേശിക ഭാഷയിൽ (vernacular language) ലഭ്യമാക്കുന്നത് ഇൻഷുറൻസ് മേഖലയിൽ കൂടുതൽ സുതാര്യത കൊണ്ടുവരുന്നതിന് സഹായകമാകുമെന്നും കോടതി അഭിപ്രായപെട്ടു. മാത്രമല്ല, ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം അറിയാനുളള അവകാശവുമാണെന്ന് കോടതി വ്യക്തമാക്കി.

പോളിസി വിൽക്കുന്ന സമയത്ത്, പ്രാദേശിക ഭാഷയിലുള്ള ഈ രേഖകൾ ഉപഭോക്താവ് വായിച്ച് മനസ്സിലാക്കി എന്ന് വ്യക്തമായ രേഖാമൂലമുള്ള അംഗീകാരം (acknowledgement) ഇൻഷുറൻസ് കമ്പനികൾ വാങ്ങണമെന്നും ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെൻറ് അതോറിറ്റിയോട് കോടതി ശുപാർശ ചെയ്തു.​ഇൻഷുറൻസ് പോളിസി ഉടമകളുടെ സംരക്ഷണത്തിനും വിപണിയിലെ വിശ്വാസ്യതയ്ക്കും വേണ്ടി IRDAI ഉചിതമായ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കണമെന്നും ഉത്തരവിൽ കോടതി വ്യക്തമാക്കി. ഉത്തരവിന്റെ പകർപ്പ് തുടർ നടപടികൾക്കായി IRDA ക്ക് നൽകാൻ രജിസ്ട്രിക്ക് കോടതി നിർദ്ദേശം നൽകി. തയ്യാറാക്കിയത്
Adv. K B MOHANAN 9847445075.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കുന്നന്താനം ഗ്രാമപഞ്ചായത്തില്‍ യോഗ ദിനാചരണം നടന്നു

0
കുന്നന്താനം: കുന്നന്താനം ഗ്രാമ പഞ്ചായത്ത് ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ യോഗ ഗ്രാമം...

എന്റെ പുസ്തകം, എന്റെ കുറിപ്പ്, എന്റെ എഴുത്ത് പെട്ടിക്ക് – പദ്ധതിക്ക് മങ്ങാരം ഗവ.യു.പി...

0
പന്തളം:  വിദ്യാർത്ഥികളിൽ വായനശീലം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ലെെബ്രറി കൗൺസിൽ പൊതു...

പശ്ചിമഘട്ടത്തിലെ ജനവാസ പ്രദേശങ്ങളെ പരിസ്ഥിതി ലോല മേഖലകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കത്തില്‍ നിന്ന്‌ കേന്ദ്ര...

0
തിരുവനന്തപുരം : പശ്ചിമഘട്ടത്തിലെ ജനവാസ പ്രദേശങ്ങളെ പരിസ്ഥിതി ലോല മേഖലകളുടെ പട്ടികയില്‍...

പത്തനംതിട്ട മല്ലപ്പള്ളി ഏരിയ കമ്മിറ്റി അംഗം എസ്.വി സുബിനെ ബ്രാഞ്ചിലേക്ക് തരംതാഴ്ത്തി

0
പത്തനംതിട്ട: തെരഞ്ഞെടുപ്പ് തോൽവിയിൽ നടപടി തുടങ്ങി സിപിഎം. പത്തനംതിട്ട മല്ലപ്പള്ളി ഏരിയ...