പത്തനംതിട്ട : മണ്ഡലകാല പശ്ചാത്തല പ്രവർത്തനങ്ങൾ തൃപ്തികരമെന്ന് ജില്ലാ കലക്ടർ എ ഷിബു. പമ്പ സന്ദർശിച്ച് സ്ഥിതിഗതികൾ വിശകലനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭക്തർക്ക് യാതൊരുവിധ ബുദ്ധിമുട്ടുകളും ഉണ്ടാകാത്ത തരത്തിൽ മണ്ഡല മകരവിളക്ക് കാലഘട്ടം സജ്ജീകരിക്കുന്നതിന് ആവശ്യമായ തയ്യാറെടുപ്പുകൾ ഉണ്ടാവണമെന്നും വന്യജീവി ആക്രമണങ്ങൾ ഉണ്ടാകാതിരിക്കാൻ വനം വകുപ്പ് കൂടുതൽ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കണമെന്നും കളക്ടർ നിർദേശിച്ചു.
ആൾകൂട്ട അപകട സാധ്യത മുന്നിൽ കണ്ട് വേണ്ട ജാഗ്രതാ നിർദേശങ്ങളും ക്രമീകരണങ്ങളും ഒരുക്കണമെന്ന് ദുരന്ത നിവാരണ -അടിയന്തര സേനകളോട് അവശ്യപെട്ടു. പമ്പയും പമ്പ -സന്നിധാനം പാതയും ശുചിത്വം ഉള്ളതായി സൂക്ഷിക്കുവാനുള്ള നടപടികൾ സ്വീകരിക്കണം. പമ്പയും പരിസര പ്രദേശങ്ങളും സന്ദർശിച്ചു സൗകര്യങ്ങൾ വിലയിരുത്തിയ അദ്ദേഹം ആവശ്യമായ നിർദേശങ്ങളും നൽകി. ആർഡിഒ, ഫോറസ്റ്റ്, പോലീസ്, റെവന്യൂ, ദേവസ്വം ബോർഡ്, മൈനിങ് ആൻഡ് ജിയോളജി, എൻ ഡി ആർ എഫ് തുടങ്ങി വിവിധ വകുപ്പ്തല ഉദ്യോഗസ്ഥർ പങ്കെടുത്തു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.