നവകേരളസദസ് ; ജില്ലയിലെ മണ്ഡലംതല പ്രചരണപരിപാടികള്‍ വന്‍വിജയം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലയിലെ അഞ്ച് എംഎല്‍എമാരുടേയും നേതൃത്വത്തില്‍ മണ്ഡലംതല പ്രചരണപരിപാടികള്‍ സജീവമായി നടന്നു. മണ്ഡലതല സംഘാടകസമിതികള്‍ പ്രചരണപരിപാടികള്‍ക്കു ചുക്കാന്‍ പിടിച്ചു. മുഖ്യമന്ത്രിയുടെ ക്ഷണക്കത്ത്, നവകേരളം നവലോകമുദ്രകള്‍ എന്ന പേരിലുള്ള ബ്രോഷര്‍ തുടങ്ങിയവ വീട്ടുമുറ്റ സദസ്സുകളിലുടെ ജില്ലയിലെ ഓരോ കുടുംബങ്ങളിലേക്കും എത്തിച്ചു. നവകേരളസദസുമായി ബന്ധപ്പെട്ട് മണ്ഡലതലത്തില്‍ വിവിധ കായിക-കലാ-സാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിച്ചു. ഓരോ മണ്ഡലത്തിലേയും ക്രമീകരണങ്ങള്‍ കാര്യക്ഷമമാക്കുന്നതിനു നോഡല്‍ ഓഫീസര്‍മാരേയും ചുമതലപ്പെടുത്തിയിരുന്നു. പഞ്ചായത്തുതല സംഘാടകസമിതികളും രൂപീകരിച്ചു.

ജനങ്ങളുമായി സംവദിക്കുന്ന വീട്ടുമുറ്റസദസുകള്‍ ജില്ലയിലെ എല്ലാ പഞ്ചായത്തുകളും പൂര്‍ത്തിയാക്കി. നവകേരളസദസിന്റെ വരവറിയിച്ച് ജില്ലയിലെ അതതു പഞ്ചായത്തുകളില്‍ നടത്തിയ വിളംബരഘോഷയാത്ര നാടിന്റെ ഉത്സവമായി. നാളെ (15) വൈകിട്ട് നാലിന് ജില്ലാതലത്തില്‍ ജനപ്രതിനിധികളുടേയും പൗരപ്രമുഖരുടേയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടേയും പങ്കാളിത്തത്തോടെ വന്‍വിളംബരഘോഷയാത്രയാണ് സംഘടിപ്പിക്കുക. വിവിധ കലാരൂപങ്ങള്‍, ബാന്റ് മേളങ്ങള്‍, മുത്തുക്കുട തുടങ്ങിയവ അടങ്ങിയ വര്‍ണാഭമായ ഘോഷയാത്ര സെന്റ് പീറ്റേഴ്‌സ് ജംഗ്ഷനില്‍ നിന്ന് ആരംഭിച്ചു നഗരം ചുറ്റി അബാന്‍ ജംഗ്ഷനില്‍ അവസാനിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...

യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളി-തിരുവനന്തപുരം സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചു; സർവീസ് നാളെ രാവിലെ ആരംഭിക്കും

0
ബെം​ഗളൂരു: തിരുവനന്തപുരത്തേക്ക് സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവേ. ഹുബ്ബള്ളി-തിരുവനന്തപുരം സ്പെഷ്യൽ ട്രെയിനാണ്...

നഷ്ടപ്പെട്ടത് രണ്ട് ജീവനുകൾ; ഷെഡിനുള്ളിലെ പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ അധികൃതരുടെ വീഴ്ചയെന്ന്...

0
ചെന്നൈ: തമിഴ്‌നാട്ടിലെ കാഞ്ചീപുരം ജില്ലയിൽ ടാർപോളിൻ ഷെഡിനുള്ളിൽ പ്രസവിച്ച 44-കാരിയും നവജാതശിശുവും...

ഔദ്യോഗിക പരിപാടിയിലേക്ക് ക്ഷണിച്ചില്ല : ചൂണ്ടിക്കാട്ടി ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനെതിരെ സ്പീക്കർക്ക് എം.പി പരാതി നൽകി

0
ന്യൂഡൽഹി: ലക്ഷദ്വീപിൽ ഉപരാഷ്ട്രപതി പങ്കെടുത്ത ഔദ്യോഗിക പരിപാടിയിൽ തന്നെ ക്ഷണിക്കാത്തതിൽ ലക്ഷദ്വീപ്...