നവകേരള സദസ്സ് റാന്നി നിയോജകമണ്ഡലംതല സംഘാടകസമിതി രൂപീകരണ യോഗം നടന്നു

For full experience, Download our mobile application:
Get it on Google Play

റാന്നി: ആയിരങ്ങൾ ആവേശത്തോടെ പങ്കെടുത്ത് നവകേരള സദസ്സ് റാന്നി നിയോജകമണ്ഡലംതല സംഘാടകസമിതി രൂപീകരണ യോഗം നടന്നു. യോഗം അഡ്വ പ്രമോദ് നാരായൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടർ എ ഷിബു അധ്യക്ഷത വഹിച്ചു. സംസ്ഥാന സർക്കാർ നടപ്പാക്കിവരുന്ന വികസന ക്ഷേമപ്രവർത്തനങ്ങൾ ജനങ്ങളിൽ എത്തിക്കുന്നതിനും സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളിൽ നിന്നും പുതിയ ആശയങ്ങളും നിർദ്ദേശങ്ങളും ആരാഞ്ഞ് ഭാവി പ്രവർത്തനങ്ങൾ രൂപപ്പെടുത്തുന്നതിനും വേണ്ടിയാണ് നവകേരള സദസ്സ് സംഘടിപ്പിച്ചിരിക്കുന്നത്. ഡിസംബർ 17ന് വൈകിട്ട് മൂന്നിന് റാന്നി എം എസ് ഹയർ സെക്കൻഡറി സ്കൂളിൽ വെച്ചാണ് നവ കേരള സദസ്സ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നത്.

മുൻ എംഎൽഎ രാജു എബ്രഹാം, മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബിന്ദു ചന്ദ്രമോഹൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ പി എസ് മോഹനൻ, കെ ആർ പ്രകാശ്,  പ്രകാശ് പി സാം, ബിന്ദുവളയനാട്ട്, ലതാ മോഹൻ, ബിനു ജോസഫ്, ജിജി പി എബ്രഹാം, അമ്പിളി പ്രഭാകരൻ നായർ, ജില്ലാ പഞ്ചായത്തംഗം ജോർജ്ജ് ഏബ്രഹാം, ഡെപ്യൂട്ടി കളക്ടർ ജയശ്രീ, തഹസിൽദാർ അജികുമാർ എന്നിവർ സംസാരിച്ചു. അഡ്വ. പ്രമോദ് നാരായൺ എംഎൽഎ (ചെയർമാൻ) എം കെ അജികുമാർ (ജനറൽ കൺവീനർ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബോഡി ബിൽഡരുടെ നിയമനം: സർക്കാർ ഹൈക്കോടതിയിൽ

0
കൊച്ചി: ബോഡി ബിൽഡർമാരായ ഷിനു ചൊവ്വ, ചിത്തരെഷ് നടേഷ് എന്നിവരെ...

കാലടി സംസ്കൃത സർവകലാശാലയിൽ വിസിക്കെതിരായ പ്രതിഷേധത്തിൽ അറസ്റ്റിലായ നാല് എസ്എഫ്ഐ പ്രവർത്തകരെ റിമാന്‍ഡ് ചെയ്തു

0
കൊച്ചി: കാലടി സംസ്കൃത സർവകലാശാലയിൽ വിസിക്കെതിരായ പ്രതിഷേധത്തിൽ അറസ്റ്റിലായ നാല് എസ്എഫ്ഐ...

വിഴിഞ്ഞത്തെ ബാറിലുണ്ടായ സംലർഷത്തിൽ ഇതര സംസ്ഥാനക്കാരന് പരിക്ക്

0
തിരുവനന്തപുരം: വിഴിഞ്ഞത്തെ ബാറിലുണ്ടായ സംലർഷത്തിൽ ഇതര സംസ്ഥാനക്കാരന് പരിക്ക്. മുക്കോലയിലെ ബാറിൽ...

സംസ്ഥാനത്ത് റബറിൻ്റെ വില 300 രൂപ ആക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

0
കൊച്ചി: സംസ്ഥാനത്ത് റബറിൻ്റെ വില 300 രൂപ ആക്കുമെന്ന് മുഖ്യമന്ത്രി വി...