ഓതറ : സംസ്ഥാന ഗവര്‍ണ്ണറെ തിരിച്ചുവിളിക്കണമെന്ന പ്രതിപക്ഷ നേതാവിന്റെ പ്രമേയത്തെ പിന്‍തുണക്കാത്ത പിണറായി വിജയന്റെ രാഷ്ട്രീയ തട്ടിപ്പ് ജനങ്ങള്‍ തിരിച്ചറിയണമെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. കെ. ശിവദാസന്‍ നായര്‍ പറഞ്ഞു. പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്നും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ദുര്‍ഭരണത്തിനെതിരെയും ഡി.സി.സി പ്രസിഡന്റ് ബാബു ജോര്‍ജ്ജ് നയിക്കുന്ന ജില്ലാ പദയാത്രയുടെ ഒന്‍പതാം ദിവസത്തെ പര്യടനം ആറന്മുള ബ്ലോക്കിലെ ഓതറ പഴയകാവ് ജംഗ്ഷനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മറ്റൊരു സ്വാതന്ത്ര്യ സമരത്തിലേക്ക് പോകേണ്ട അവസ്ഥയാണ് രാജ്യത്ത് തുടരുന്നതതെന്ന് അദ്ദേഹം പറഞ്ഞു.
ആറന്മുള കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ.എന്‍. രാധാചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. പി. മോഹന്‍രാജ്, മാലേത്ത് സരളാദേവി, അനീഷ് വരിക്കണ്ണാമല, അന്നപൂര്‍ണ്ണാദേവി, ജോര്‍ജ്ജ് മാമന്‍ കൊണ്ടുര്‍, സുനില്‍കുമാര്‍ പുല്ലാട്, ഡോ. സജി ചാക്കോ, അഡ്വ. എ. സുരേഷ് കുമാര്‍, അഡ്വ. സോജി മെഴുവേലി, റിങ്കു ചെറിയാന്‍, കെ.വി സുരേഷ് കുമാര്‍, അഡ്വ. ശ്യാം കുരുവിള, രഘുനാഥ് എം.കെ, സുനില്‍ മറ്റത്ത്, സുബിന്‍ നിറുംപ്ലാക്കല്‍, പി.ജി അനില്‍കുമാര്‍, ഗോപി മോഹന്‍നായര്‍, ഓതറ സത്യന്‍, മോന്‍സി കിഴക്കേടത്ത്, മാത്യു കല്ലുംങ്കത്തറ എന്നിവര്‍ പ്രസംഗിച്ചു.
പുല്ലാട് നടന്ന സമാപന സമ്മേളനം കേരളാ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജോസഫ് .എം. പുതുശ്ശേരി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ് പി.ജി അനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ജനുവരി 31 ന് 20 കിലോമീറ്റര്‍ പിന്നിട്ട് പദയാത്ര തുടരുന്നു. സി.പി.എം ഉള്‍പ്പെടെയുളള രാഷ്ട്രീയ പാര്‍ട്ടികളില്‍നിന്ന് മുപ്പതോളം പേര്‍ രാജിവെച്ച് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ അംഗങ്ങളായി. നന്നൂരില്‍ പദയാത്രക്ക് നല്‍കിയ സ്വീകരണ കേന്ദ്രത്തില്‍ ഇവര്‍ ജാഥാ ക്യാപ്റ്റനെ സ്വീകരിച്ചു. ഡി.സി.സി പ്രസിഡന്റ് ബാബു ജോര്‍ജ്ജ് ഇവര്‍ക്ക് പാർട്ടി മെമ്പര്‍ഷിപ്പ് നല്‍കി. ഇവര്‍ പദയാത്രയില്‍ അവേശപൂര്‍വ്വം പങ്കെടുത്തു.
ഫെബ്രുവരി 1 ശനിയാഴ്ച രാവിലെ ചെട്ടിമുക്ക് ജംഗ്ഷനില്‍ നിന്നാരംഭിക്കുന്ന പദയാത്ര കെ.പി.സി.സി വൈസ് പ്രസിഡന്‍റ് ഡോ. ശൂരനാട് രാജശേഖരന്‍ ഉദ്ഘാടനം ചെയ്യും. പദയാത്ര വൈകിട്ട് ഏഴ് മണിക്ക് കുളനടയില്‍ സമാപിക്കും.