നിര്‍ഭയ കേസിലെ വിനയ് കുമാര്‍ ശര്‍മ ഒഴികെയുള്ള മറ്റ് മൂന്ന് പ്രതികളെ തൂക്കിക്കൊല്ലാമെന്ന് തിഹാര്‍ ജയില്‍ അധികൃതര്‍ ഡല്‍ഹി കോടതിയെ അറിയിച്ചു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ വിനയ് കുമാര്‍ ശര്‍മ ഒഴികെയുള്ള മറ്റ് മൂന്ന് പ്രതികളെ തൂക്കിക്കൊല്ലാമെന്ന് തിഹാര്‍ ജയില്‍ അധികൃതര്‍ ഡല്‍ഹി കോടതിയെ അറിയിച്ചു. കുറ്റവാളി വിനയ് കുമാര്‍ ശര്‍മയുടെ ദയാഹര്‍ജി നിലനില്‍ക്കെയാണ് മറ്റ് മൂന്ന് പ്രതികളായ അക്ഷയ് സിംഗ്, പവന്‍ ഗുപ്ത, മുകേഷ് സിംഗ് എന്നിവരെ ഫെബ്രുവരി 1ന് തൂക്കിലേറ്റാമെന്ന് ജയില്‍ അധികൃതര്‍ കോടതിയെ അറിയിച്ചത്.

വിനയ് ശര്‍മയുടെ ദയാഹര്‍ജി പരിഗണിച്ച്‌ വധശിക്ഷ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് അഭിഭാഷകന്‍ സമര്‍പ്പിച്ച അപേക്ഷയെക്കുറിച്ച്‌ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അഡീഷണല്‍ സെഷന്‍സ് ജഡ്ജി എ കെ ജെയ്ന്‍ വ്യാഴാഴ്ച തിഹാര്‍ ജയില്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. നിര്‍ഭയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവര്‍ക്കെതിരേ മരണവാറണ്ട് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിനയ് കോടതിയെ സമീപിച്ചതിന് ശേഷമാണ് ജയില്‍ അധികൃതര്‍ക്ക് കോടതി നിര്‍ദേശം നല്‍കിയത്.

ദയ അപേക്ഷയും മറ്റ് നിയമ പരിഹാരങ്ങളും നിശ്ചയിക്കുന്നതുവരെ കുറ്റവാളികളുടെ വധശിക്ഷ സ്റ്റേ ചെയ്യണമെന്ന് വിനയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ എ പി സിംഗ് തിഹാര്‍ ജയില്‍ അധികൃതരോട് ആവശ്യപ്പെട്ടു. വിനയ് ശര്‍മ്മയുടെ ദയാഹര്‍ജി പ്രസിഡന്റ് രാം നാഥ് കോവിന്ദിന്റെ പരിഗണനയിലാണ്. എന്നാല്‍ സംഭവം നടന്നപ്പോള്‍ താന്‍ ജുവനൈല്‍ ആണെന്ന അവകാശവാദം തള്ളാനുള്ള സുപ്രീംകോടതിയുടെ തീരുമാനത്തിനെതിരെ കുറ്റവാളി പവന്‍ ഗുപ്ത റിവ്യൂ ഹര്‍ജി നല്‍കി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മദ്രസകളിൽ തീവ്രവാദ ചിന്തകൾ വളർത്തുന്നുവെന്ന പരാമർശവുമായി ബി.ജെ.പി നേതാവ് ; മറുപടിയുമായി സമാജ്‌വാദി പാർട്ടി

0
ലഖ്നൗ: മദ്രസകളിൽനിന്ന് പഠിച്ചിറങ്ങുന്നവരിൽ തീവ്രവാദസമാനമായ ചിന്താ​ഗതിയുണ്ടാകുന്നതായി ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ പ്രസാദ്...

രാജ്യത്ത് വർദ്ധിച്ചുവരുന്ന ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾ; സംസ്ഥാന സർക്കാരുകൾ അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് സുപ്രീം...

0
ന്യൂഡൽഹി: ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പില്‍ വീണ്ടും നിര്‍ദേശങ്ങളുമായി സുപ്രീം കോടതി. മ്യൂള്‍...

കനത്ത മഴ : എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

0
എറണാകുളം : എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. ശക്തമായ...

​’മരണം മുന്നിൽ കണ്ട നിമിഷങ്ങൾ’, ​’സഹോദരി തെറിച്ചുപോയി, മുഖത്ത് ചോര കണ്ടു’; ആകാശച്ചുഴിയിൽപ്പെട്ട വിമാനത്തിലെ...

0
ന്യൂഡൽഹി: "സഹോദരി സീറ്റിൽനിന്ന് തെറിച്ചുപോകുന്നത് ഞാൻ കണ്ടു, അമ്മയുടെ തല ഇടിച്ചു....