തിരുവനന്തപുരം: ഭരണഘടനാ ദിനാചരണത്തോടനുബന്ധിച്ച് എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ഭരണഘടനയുടെ ആമുഖം വായിക്കണമെന്നു സര്‍ക്കാര്‍ ഉത്തരവ്. എല്ലാ ജില്ലാ കളക്ടര്‍മാരും, വകുപ്പ് മേധാവികളും, പൊതുമേഖലാ/സ്വയംഭരണ സ്ഥാപനങ്ങളിലെ ചീഫ് എക്സിക്യൂട്ടീവുകളും, സംസ്ഥാന/ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റികളും ഇതിനുള്ള നടപടി കൈക്കൊള്ളണമെന്ന് പൊതുഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി സര്‍ക്കുലറിലൂടെ അറിയിച്ചു. ബുധനാഴ്ച രാവിലെ 11-ന് ഭരണഘടനയുടെ ആമുഖം വായിക്കാനാണു നിര്‍ദേശം. കോവിഡ്19 പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കണം ചടങ്ങുകളെന്നും നിര്‍ദേശമുണ്ട്.
ഭരണഘടനാ ദിനാചരണത്തോടനുബന്ധിച്ച് എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ഭരണഘടനയുടെ ആമുഖം വായിക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവ്
RECENT NEWS
Advertisment