പത്തനംതിട്ട : ഇന്‍ഡ്യന്‍ ഭരണഘടന രാജ്യത്തിന്‍റെ ആത്മാവും മതേതര ജനാധിപത്യത്തിന്‍റെ സംരക്ഷണ കവചവും ആണെന്ന് കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി അംഗവും മുന്‍ രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാനുമായ പ്രൊഫ. പി.ജെ കുര്യന്‍ പറഞ്ഞു. ഇന്‍ഡ്യന്‍ ഭരണഘടന നിലവില്‍ വന്നതിന്‍റെ എഴുപത്തി നാലാം വാര്‍ഷികത്തോടനുബന്ധിച്ച് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പത്തനംതിട്ട രാജീവ് ഭവന്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ഭരണഘടനാ സംരക്ഷണ സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്‍ഡ്യയുടെ ഭരണഘടന കോടിക്കണക്കിന് ജനങ്ങള്‍ക്ക് പ്രതീക്ഷ നല്‍കുന്ന ഒരു ജീവനുള്ള രേഖയാണ്. നീതി, സമത്വം, ഉള്‍ക്കൊള്ളല്‍, ജനാധിപത്യം എന്നിവയുടെ ആദര്‍ശങ്ങളെ സജീവമായി നിലനിര്‍ത്തുന്ന ഏറ്റവും ബൃഹത്തായ ഭരണഘടനയാണ്ട് നമുക്ക് ലഭിച്ചിട്ടുള്ളത്. ഡോ.അംബേദ്ഖറുടെ നേതൃത്വത്തില്‍ ദീര്‍ഘനാളത്തെ നിരവധിയായ പഠനങ്ങളുടേയും ഗവേഷണങ്ങളുടേയും ചര്‍ച്ചകളുടേയും അടിസ്ഥാനത്തില്‍ രൂപപ്പെട്ട് നിലവില്‍ വന്ന് നമ്മള്‍ കാത്തു സംരക്ഷിക്കുന്ന ഭരണഘടന വെല്ലുവിളികള്‍ നേരിടുകയാണന്ന് ഭരണഘടനാ സ്ഥാപനങ്ങളെപ്പോലും അട്ടിമറിച്ച് ജനാധിപത്യത്തിന്‍റെ കടക്കല്‍ കത്തി വയ്ക്കുവാനുള്ള ദരണകുട ശ്രമങ്ങള്‍ക്കെതിരെ ശക്തമായ പോരാട്ടവും ചെറുത്തുനില്പും ആവശ്യമാണെന്നും പ്രൊഫ.പി.ജെ കുര്യന്‍ പറഞ്ഞു.
ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ, പഴകുളം മധു ഭരണഘടനാ സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നേതാക്കളായ മാലേത്ത് സരളദേവി എക്സ്.എം.എല്‍.എ, എ. ഷംസുദീന്‍, ജോര്‍ജ്ജ് മാമ്മന്‍ കൊണ്ടൂര്‍, റിങ്കു ചെറിയാന്‍, വെട്ടൂര്‍ ജ്യോതിപ്രസാദ്, എ. സുരേഷ്കുമാര്‍, എബ്രഹാം മാത്യു പനച്ചമൂട്ടില്‍, സാമുവല്‍ കിഴക്കുപുറം, ഷാം കുരുവിള, സജി കൊട്ടക്കാട്, കെ. ജാസിംകുട്ടി, കാട്ടൂര്‍ അബ്ദുള്‍സലാം, സുനില്‍ .എസ് .ലാല്‍, ഡി.എന്‍. തൃദീപ്, ജി. രഘുനാഥ്, എം.ആര്‍ ഉണ്ണികൃഷ്ണന്‍ നായര്‍, എം.എസ് പ്രകാശ്, സിന്ധു അനില്‍, രജനി പ്രദീപ്, ജെറി മാത്യു സാം, കെ. ശിവപ്രസാദ്, സഖറിയ വര്‍ഗ്ഗീസ്, നഹാസ് പത്തനംതിട്ട, പി.കെ. ഇക്ബാല്‍, അജിത് മണ്ണില്‍, അബ്ദുള്‍ കലാം ആസാദ്, നാസര്‍ തോണ്ടമണ്ണില്‍, ജോമോന്‍ പുതുപ്പറമ്പില്‍, റനീസ് മുഹമ്മദ്, സിബി മൈലപ്ര, ലീലാ രാജന്‍, അബ്ദുള്‍ ഷുക്കൂര്‍, എ. ഫറൂഖ് എന്നിവര്‍ പ്രസംഗിച്ചു.