കോടികളുടെ ട്രേഡിംഗ് തട്ടിപ്പ് ; Travancore Stock Broking Pvt. Ltd. മാനേജിംഗ് ഡയറക്ടർ പ്രജീഷ് കുമാർ ഫ്രാൻസിസ് അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം :  സ്റ്റോക്ക് മാർക്കറ്റിൽ ട്രേഡിംഗ് നടത്താനെന്ന പേരിൽ പണം വാങ്ങി തട്ടിപ്പ് നടത്തിയെന്ന കേസിൽ ഒളിവിലായിരുന്ന പാറശ്ശാല പരശിവാക്കൽ ട്രാവൻകൂർ സ്റ്റോക്ക് ബ്രോക്കിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ (Travancore Stock Broking Private Limited) മാനേജിംഗ് ഡയറക്ടറും ഒന്നാം പ്രതിയുമായ പ്രജീഷ് കുമാർ ഫ്രാൻസിനെ പാറശ്ശാല പോലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. പ്രജീഷ് കുമാർ ഫ്രാൻസിന്റെ ഭാര്യ റിൻ്റു ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്. ഇവര്‍ കമ്പനിയുടെ ഡയറക്ടറും ലീഗൽ അഡ്വൈസറുമാണ്.

2018 ൽ എറണാകുളം ROC യിൽ രജിസ്റ്റർ ചെയ്‌തതാണ് Travancore Stock Broking Private Limited. കരാറുണ്ടാക്കി വൻ തുക ലാഭം വാഗ്ദാനം ചെയ്ത് ട്രേഡിംഗിന്റെ പേരിൽ ആളുകളിൽ നിന്ന് കോടികൾ കൈപ്പറ്റിയെങ്കിലും കരാർ പ്രകാരമുള്ള ലാഭവിഹിതമോ വാങ്ങിയ പണമോ മടക്കി നൽകിയില്ല. ഇതിനെതിരെ നിക്ഷേപകർ നൽകിയ പരാതിയിൽ പാറശാല പോലീസ് അലംഭാവം കാണിക്കുകയായിരുന്നു. ഇതേത്തുടർന്ന് പണം നഷ്ടപ്പെട്ടവർ മുഖ്യമന്ത്രിക്ക് പരാതി നൽകി. ഇതിന് പിന്നാലെയാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. IPC 1860/ 406, 420, 34 വകുപ്പുകൾ പ്രകാരമാണ് പോലീസ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തുണി ഉണങ്ങാനിടുന്നതിനിടെ അഴയിൽ നിന്ന് ഷോക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടാമത്തെ സ്ത്രീയും മരിച്ചു

0
പാലക്കാട്: ആലത്തൂർ തെന്നിലാപുരത്ത് അഴയിൽ നിന്നും ഷോക്കേറ്റ് ചികിത്സയിലായിരുന്ന മറ്റൊരു സ്ത്രീയും...

‘ഒരു രാഷ്ട്രീയ പാർട്ടിയുമായും സഖ്യമില്ലെന്ന്’ പ്രശാന്ത് കിഷോർ

0
പട്‌ന: ബാങ്കിപ്പൂർ ഉപതിരഞ്ഞെടുപ്പിലെ വമ്പൻ വിജയത്തിന് പിന്നാലെ മറ്റ് രാഷ്ട്രീയ...

ആസൂത്രണ ബോർഡ് പരീക്ഷ ക്രമക്കേട് : പിഎസ്‌സിക്ക് വിവരാവകാശ കമ്മീഷന്റെ നോട്ടീസ്

0
തിരുവനന്തപുരം : ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകത്തതിൽ...

ബലാത്സംഗത്തിനിരയായ മുപ്പതുകാരിയെ നാട്ടുകൂട്ടം ചേർന്ന് അപമാനിച്ചു

0
പട്ന: ബലാത്സംഗത്തിന് ഇരയായ യുവതിയെ പരസ്യമായി അപമാനിച്ച് നാട്ടുകൂട്ടം. ബീഹാറിലെ...