റാന്നി: അത്തിക്കയം – ഗുരുമന്ദിരം – കടുമീൻചിറ റോഡിൻ്റെ അപ്രോച്ച് റോഡും പാലവും നിർമ്മാണം വൈകിപ്പിക്കുന്ന ഉദ്യോഗസ്ഥരുടെയും കരാറുകാരന്റെയും നടപടിക്കെതിരെ സിപിഐ(എം) നാറാണംമൂഴി ലോക്കൽ കമ്മിറ്റി പ്രക്ഷോഭത്തിലേക്ക്. 2018 ലെ പ്രളയത്തിൽ തകർന്ന റോഡുകളുടെ പുനരുദ്ധാരണത്തിനായി ഇടതുപക്ഷ സർക്കാർ രൂപീകരിച്ച റീബിൽഡ് കേരള പദ്ധതി പ്രകാരം റോഡ് നിർമ്മാണത്തിന് 3 കോടി 5 ലക്ഷം രൂപയാണ് അനുവദിച്ചത്. അത്തിക്കയം ഭാഗത്ത് സ്ഥിതിചെയ്യുന്ന പാലവും അപ്രോച്ച് റോഡും പാലവും തകർന്നിരിക്കുകയാണ്. ഏത് നിമിഷവും ഇത് തകർന്ന വലിയ അപകടങ്ങൾ ഉണ്ടാക്കാൻ ഇടയുണ്ട്. ഇക്കാര്യം കാണിച്ച് റാന്നി എംഎൽഎ അഡ്വ. പ്രമോദ് നാരായണനും മുൻ എംഎൽഎ രാജു എബ്രഹാമും മുഖേന അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇതിനോട് തികച്ചും നിരുത്തരവാദിത്വപരമായ നിലപാടാണ് ഉദ്യോഗസ്ഥരുടെയും കരാറുകാരൻ്റേയും ഭാഗത്തുനിന്നും ഉണ്ടായത്. ഇപ്പോൾ പാലം നിർമ്മാണത്തിന് ഏറ്റവും അനുയോജ്യമായ സമയമാണ്. മഴക്കാലത്ത് തോട്ടിലെ ജലനിരപ്പ് ഉയർന്നാൽ പിന്നീട് നിർമ്മാണം നടക്കാതെ പോകും. കടുമീൻചിറ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ, എസ് എൻ സെൻട്രൽ സ്കൂൾ ഉൾപ്പെടെ നിരവധി വിദ്യാലയങ്ങളിലേക്കും നൂറുകണക്കിന് താമസക്കാരും ഉപയോഗിക്കുന്ന റോഡ് ആണ് ഇത്. ഈ മാസം തന്നെ പാലത്തിൻറെ നിർമ്മാണം ആരംഭിക്കണമെന്ന് സിപിഐ(എം) നാറാണംമൂഴി ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭ സമരങ്ങൾ ആരംഭിക്കുമെന്ന് ലോക്കൽ സെക്രട്ടറി എസ് ആർ സന്തോഷ് കുമാർ അറിയിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1