Thursday, April 18, 2024 12:58 pm

ജൈവവൈവിധ്യ ഉദ്യാന നിര്‍മ്മാണം ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോഴഞ്ചേരി ഗ്രാമപഞ്ചായത്തിലെ തണുങ്ങാട്ടില്‍ പാലത്തിനു സമീപം നിര്‍മ്മിക്കുന്ന ജൈവവൈവിധ്യ ഉദ്യാനത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തികളുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിജി വര്‍ഗീസ് ഔഷധ സസ്യതൈ നട്ട് നിര്‍വഹിച്ചു. പത്തനംതിട്ട ജില്ലാ പഞ്ചായത്തും ആര്‍കെഐ- കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡും സംയുക്തമായി നടപ്പിലാക്കുന്ന പമ്പാ നദീതീര പുനരുജ്ജീവന പദ്ധതിയുടെ ഭാഗമായാണ് ജൈവവൈവിധ്യ ഉദ്യാനം നിര്‍മ്മിക്കുന്നത്.

Lok Sabha Elections 2024 - Kerala

2018ലെ മഹാപ്രളയത്തില്‍ നഷ്ടപെട്ട സസ്യജൈവ സമ്പത്തിനെ വീണ്ടെടുക്കുന്നതിന് വേണ്ടിയാണ് പമ്പാ നദീതീര പുനരുജ്ജീവനം പദ്ധതി നടപ്പിലാക്കുന്നത്. തനതു നാടന്‍ ഇനങ്ങളില്‍ ഉള്‍പ്പെട്ട ഔഷധ-ഫല വൃക്ഷ തൈകളും ലതകളും അലങ്കാരച്ചെടികളും ഉള്‍പ്പെടുന്ന ഉദ്യാനത്തിലൂടെ വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും ജൈവവൈവിധ്യത്തിന്റെ പുതിയ അറിവുകള്‍ ലഭിക്കും. സന്ദര്‍ശകര്‍ക്ക് സസ്യങ്ങളെ തിരിച്ചറിയുന്നതിനായി ഉദ്യാനത്തിലെ എല്ലാ ചെടികളുടെയും സാധാരണ നാമം, ശാസ്ത്രീയ നാമം എന്നിവയടങ്ങിയ ബോര്‍ഡുകള്‍ സ്ഥാപിക്കും.

ജൈവവൈവിധ്യ ഉദ്യാന രജിസ്റ്ററിലൂടെ ഓരോ സസ്യത്തിന്റെയും പ്രാധാന്യവും ബന്ധപ്പെട്ട അറിവുകളും സന്ദര്‍ശകര്‍ക്ക് ലഭിക്കും. വൈസ് പ്രസിഡന്റ് മിനി സുരേഷ്, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ റോയ് ഫിലിപ്പ്, ആരോഗ്യ-വിദ്യാഭ്യാസകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുനിത ഫിലിപ്പ്, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുമിത ഉദയകുമാര്‍, വാര്‍ഡ് മെമ്പര്‍മാരായ ബിജിലി പി.ഈശോ, ബിജോ പി മാത്യു, ടി.വാസു, മേരിക്കുട്ടി ടീച്ചര്‍, ഗീതു മുരളി, ജൈവവൈവിധ്യ ബോര്‍ഡ് ജില്ലാ കോര്‍ഡിനേറ്റര്‍ അരുണ്‍ സി. രാജന്‍, ബി.എം.സി. അംഗങ്ങള്‍, നിര്‍മ്മാണ സ്ഥാപനമായ സുസ്ഥിര പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കുറുക്കന്മാരുടെ കൂട്ട ആക്രമണത്തിൽ എരുമയ്ക്ക് വാൽ നഷ്ടമായി

0
മലപ്പുറം : കുറുക്കന്മാരുടെ കൂട്ട ആക്രമണത്തിൽ എരുമയ്ക്ക് വാൽ നഷ്ടമായി. മലപ്പുറം...

ഹഫിയ്യ തടാകത്തിനുസമീപം പുതിയ പദ്ധതി ; 800 ക്യാമ്പിങ് സൈറ്റുകൾ നിർമിക്കും

0
ഷാർജ: അൽ ഹഫിയ്യ തടാകത്തിനുസമീപം പുതിയ കാമ്പിങ് പദ്ധതി നടപ്പാക്കുമെന്ന് ഷാർജ...

പരവർ മഹാജനസഭാ വാർഷികം ഉദ്ഘാടനം ചെയ്തു

0
കോഴഞ്ചേരി : ഓൾ കേരള പരവർ മഹാജനസഭയുടെ 31-ാമത് വാർഷികം...

പത്തനംതിട്ട കെ.എസ്.ആർ.ടി.സി സമുച്ചയത്തിലെ കടമുറികൾ തുറന്നു നൽകുന്നതിനുള്ള തീരുമാനം വീണ്ടും അനിശ്ചിതത്വത്തിൽ

0
പത്തനംതിട്ട : കെ.എസ്.ആർ.ടി.സി. സമുച്ചയത്തിലെ കടമുറികൾ തുറന്നു നൽകുന്നതിനുള്ള തീരുമാനം വീണ്ടും...