സീതത്തോട് : ഏറെനാൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ ചിറ്റാറിൽ ജില്ലാ സ്‌പെഷ്യാലിറ്റി ആശുപത്രി കെട്ടിട നിർമാണത്തിന് തുടക്കമായി. ചിറ്റാർ വാലേപ്പടിയിൽ മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. ആശുപത്രിക്ക് പുറമേ കുടിവെള്ള പദ്ധതി, വിവിധ റോഡുകൾ, സ്‌കൂൾ കെട്ടിടങ്ങൾ, ഓഡിറ്റോറിയം, സ്‌കൂൾ ബസ്, ലാബ്, സോളാർവേലി, പട്ടികജാതി കോളനികളുടെ നവീകരണം തുടങ്ങി പൂർത്തിയായതും നിർമാണം തുടങ്ങാൻ പോകുന്നതുമായ 200 കോടിയോളം രൂപയുടെ വികസന പദ്ധതികൾക്കാണ് വെള്ളിയാഴ്ച ചിറ്റാറിൽ തുടക്കം കുറിച്ചത്.
കെ.യു. ജനീഷ്‌കുമാർ എംഎൽഎ അധ്യക്ഷത വഹിച്ചു. ആശുപത്രി നിർമിക്കുന്നതിനായി രണ്ടേക്കർ ഭൂമി സൗജന്യമായി വിട്ടുനൽകിയ പ്രവാസി വ്യവസായി ഡോ. വർഗീസ് കുര്യനെ ആദരിച്ചു. കളക്ടർ എസ്. പ്രേംകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഗോപി, ചിറ്റാർ പഞ്ചായത്ത് പ്രസിഡന്റ് എ. ബഷീർ, സീതത്തോട് പഞ്ചായത്ത് പ്രസിഡന്റ് പി.ആർ. പ്രമോദ്, പെരുനാട് പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. മോഹനൻ, ജില്ലാപഞ്ചായത്ത് മെമ്പർ ലേഖാ സുരേഷ്, പി.എൻ. അനിൽകുമാർ, കെ.ജി. മുരളിധരൻ, ടി.കെ.സജി എന്നിവർ പ്രസംഗിച്ചു.