Wednesday, July 2, 2025 12:00 pm

കോന്നി മെഡിക്കൽ കോളേജ് മോർച്ചറിനിർമ്മാണം അവസാനഘട്ടത്തിൽ

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി മെഡിക്കൽ കോളേജ് മോർച്ചറിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലേക്ക്. മോർച്ചറി ഉപകരണങ്ങൾ ഉൾപ്പെടെ ഏകദേശം രണ്ട് കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആണ് നടന്നിട്ടുള്ളത്. കെട്ടിടത്തിന്റെ പെയിന്റിങ്, ടൈലിങ്, ഫ്രീസർ സ്ഥാപിക്കുന്ന ജോലികൾ എല്ലാം ഏകദേശം പൂർത്തിയായിട്ടുണ്ട്. 4 മൃതദേഹങ്ങൾ ഒരേ സമയം പോസ്റ്റ് മോർട്ടം ചെയ്യാവുന്ന രീതിയിൽ ആണ് മോർച്ചറി ക്രമീകരിച്ചിരിക്കുന്നത്. 6 മൃതദേഹങ്ങൾ ഒരേ സമയം സൂക്ഷിക്കാൻ കഴിയും. പോസ്റ്റ്മോർട്ടം നടത്തുന്നതിനുള്ള ഡോക്ടറെയും നിയമിച്ചു കഴിഞ്ഞു. ജില്ലയിലെ പല ഭാഗങ്ങളിലും നടക്കുന്ന അപകട മരണങ്ങൾ, ആത്മഹത്യകൾ, കൊലപാതകങ്ങൾ എന്നിവയിൽ എല്ലാംപെടുന്ന മൃതദേഹങ്ങൾ പത്തനംതിട്ട ജനറൽ ആശുപത്രിയിലും കോട്ടയം മെഡിക്കൽ കോളേജിലും ആണ് പോസ്റ്റ് മോർട്ടം നടപടികൾ പൂർത്തീകരിക്കുന്നത്. കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റ് മോർട്ടം നടത്തുന്നത് കൊണ്ട് തന്നെ നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകിട്ടുവാൻ താമസം നേരിട്ടിരുന്നു. എന്നാൽ കോന്നി മെഡിക്കൽ കോളേജ് മോർച്ചറി പ്രവർത്തന ക്ഷമമാകുന്നതോടെ ഈ പ്രശ്നത്തിന് പരിഹാരം കാണാൻ കഴിയും എന്നാണ് പ്രതീക്ഷ.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കേരളത്തിന് പുറത്തുനിന്ന് വരുന്ന കാലിതീറ്റകൾക്കാണ് വില വർദ്ധനവ് ഉണ്ടാകുന്നത് : മന്ത്രി ജെ. ചിഞ്ചുറാണി

0
തിരുവനന്തപുരം : അമേരിക്കയുമായി ഇന്ത്യ ഒപ്പിടാൻ പോകുന്ന കരാർ കേരളത്തിലെ ക്ഷീര കർഷകർക്ക്...

പതിനാറുകാരിയെ തട്ടിക്കൊണ്ടു പോയി ലൈംഗികാതിക്രമം ; യുവാവ് വെച്ചൂച്ചിറ പോലീസിൻ്റെ പിടിയില്‍

0
റാന്നി : വെച്ചൂച്ചിറയിൽ പതിനാറുകാരിയെ വിവാഹവാഗ്ദാനം ചെയ്ത് ലൈംഗിക അതിക്രമത്തിന്...

ഐ ലവ് യു പറയുന്നത് വൈകാരിക പ്രകടനം, പോക്സോ കുറ്റമല്ലെന്ന് മുംബൈ ഹൈക്കോടതി

0
മുംബൈ: "ഐ ലവ് യു" പറയുന്നത് പോക്സോ കുറ്റമല്ലെന്ന് മുംബൈ ഹൈക്കോടതി....

വിസ്മയ കേസ് : പ്രതി കിരൺ കുമാറിന് ജാമ്യം അനുവദിച്ച് സുപ്രിംകോടതി, ശിക്ഷാവിധി മരവിപ്പിച്ചു

0
ന്യൂഡൽഹി: വിസ്മയയുടെ ആത്മഹത്യാ കേസിൽ പ്രതി കിരൺ കുമാറിന്റെ ശിക്ഷാവിധി സുപ്രിംകോടതി...