കൂടൽ രാജഗിരി റോഡ് നിർമ്മാണം വേഗത്തിൽ പൂർത്തിയാക്കുമെന്ന് എംഎൽഎ

For full experience, Download our mobile application:
Get it on Google Play

കോന്നി : കൂടൽ രാജഗിരി റോഡ് നിർമ്മാണം വേഗത്തിൽ പൂർത്തിയാക്കുമെന്ന് കെ.യു. ജനീഷ് കുമാർ എംഎൽഎ പറഞ്ഞു. ഉദ്യോഗസ്‌ഥരോടും ജന പ്രതിനിധികളോടുമൊപ്പം എംഎൽഎ റോഡ് നിർമ്മാണ പുരോഗതി വിലയിരുത്തി. 15 കോടി രൂപ ചിലവിൽ മുറിഞ്ഞകൽ അതിരുങ്കൽ കൂടൽ പുന്നമൂട് രാജഗിരി പാടം വരെയുള്ള 15 കിലോമീറ്റർ ദൂരമുള്ള റോഡിൽ ബ്രിട്ടീഷുകാർ നിർമ്മിച്ച ഇരുതോട് പാലവും കാരയ്ക്കക്കുഴിയിലുള്ള ചെറിയ പാലവും നിർമ്മാണം പൂർത്തീകരിച്ചു. നിലവിൽ റോഡിന്റെ വീതി കൂട്ടുന്ന പ്രവർത്തികൾ ആണ് നടക്കുന്നത്. പാടം മുതൽ കൂടൽ വരെയുള്ള ഭാഗത്തു ആദ്യ ഘട്ട ടാറിങ് ഉടനെ നടക്കും.

പ്രവർത്തികൾ വേഗത്തിലാക്കി റോഡ് നിർമ്മാണം പൂർത്തീകരിക്കുമെന്ന് എം എൽ എ അറിയിച്ചു. എം എൽ എ യോടൊപ്പം കലഞ്ഞൂർ പഞ്ചായത്ത്‌ പ്രസിഡന്റ് ടി വി പുഷ്പ വല്ലി, ബ്ലോക്ക് പഞ്ചായത്ത്‌ അംഗം സുജ അനിൽ, പഞ്ചായത്ത്‌ വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അംഗം സിബി ഐസക് പൊതുമരാമത്തു അസി. എക്സികുട്ടീവ് എൻജിനീയർ വി. ബിനു, അസി എൻജിനീയർ അഭിലാഷ് കരാർ കമ്പനി പ്രതി നിധികൾ എന്നിവർ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രാൻസ്ജെൻഡർ എന്ന വ്യാജേന വീട്ടിൽ കടന്നുകയറി യുവതിയെ പീഡിപ്പിച്ചു ; യുവാവ് അറസ്റ്റിൽ

0
മുംബൈ : നഗരത്തിലെ പൊവയ് മേഖലയിൽ ട്രാൻസ്ജെൻഡർ എന്ന വ്യാജേന വീട്ടിൽ...

ഓപ്പറേഷൻ തൂഫാൻ അറസ്റ്റ് 10,000-ത്തിലേക്ക് ; ജയിലുകൾ നിറയുന്നു, കുടുങ്ങുന്നവരിലേറെയും ചെറുകിടക്കാർ

0
കൊച്ചി : ലഹരിക്കെതിരേയുള്ള പോലീസിന്റെ ഓപ്പറേഷൻ തൂഫാൻ 78 ദിവസം പിന്നിടുമ്പോൾ...

ഇംഗ്ലീഷിനെ വിദേശഭാഷയായി കണക്കാക്കുന്നതിൽ വിയോജിപ്പ് ; സിബിഎസ്ഇ ത്രിഭാഷാ നയം പുനഃപരിശോധിക്കണമെന്ന് സുപ്രീംകോടതി

0
ന്യൂഡൽഹി : സി.ബി.എസ്.ഇ.യുടെ വിവാദമായ ത്രിഭാഷാ നയം പുനഃപരിശോധിക്കണമെന്ന് വാക്കാൽ അഭ്യർഥിച്ച്...

മെസിയുടെ പേരിലെ തട്ടിപ്പ് ; മുഖ്യമന്ത്രിയുടെ നിലപാട് നിർണായകം ; ജിഎസ്ടി വെട്ടിപ്പിലെ അന്വേഷണ...

0
തിരുവനന്തപുരം: അർജൻറീന ടീമിനെ കേരളത്തിൽ എത്തിക്കുമെന്നതിൻ്റെ പേരിൽ നടന്ന ജിഎസ്ടി വെട്ടിപ്പിലെ അന്വേഷണ...