ഇട്ടിയപ്പാറയിലെ കെഎസ്ആർടിസി ബസ്​ സ്റ്റാൻഡ്​ ടെർമിനൽ നിർമാണം അനിശ്ചിതത്വത്തിൽ

For full experience, Download our mobile application:
Get it on Google Play

റാ​ന്നി: ഇ​ട്ടി​യ​പ്പാ​റ​യി​ലെ കെഎ​സ്ആ​ർടി​സി ബ​സ്​ സ്റ്റാ​ൻ​ഡ്​ ടെ​ർ​മി​ന​ൽ നി​ർ​മാ​ണ​ത്തെ ചൊ​ല്ലി എംഎ​ൽഎ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഭ​ര​ണ​പ​ക്ഷ​വും പ​ഴ​വ​ങ്ങാ​ടി പ​ഞ്ചാ​യ​ത്തും ര​ണ്ടു ത​ട്ടി​ൽ. നി​ർ​ദി​ഷ്ട സ്ഥ​ല​ത്ത് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും ഉ​ദ്യോ​ഗ​സ്ഥ​രും എ​ത്താ​ൻ വൈ​കി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് എംഎ​ൽഎയും കൂ​ട്ട​രും പി​ണ​ങ്ങി പോ​യ​തും ച​ർ​ച്ച​യാ​യി. ഇ​ട്ടി​യ​പ്പാ​റ​യി​ൽ കെഎ​സ്ആ​ർടി​സി​യു​ടെ പു​തി​യ കെ​ട്ടി​ട നി​ർ​മാ​ണം പ്ര​തി​സ​ന്ധി​യി​ലാ​യി​രി​ക്കു​ക​യാ​ണ്. പ​ഞ്ചാ​യ​ത്ത് ഭ​രി​ക്കു​ന്ന​ത് യുഡിഎ​ഫ് ഭ​ര​ണ സ​മ​തി​യാ​ണ്. കെഎ​സ്ആ​ർടി​സി ബ​സ്​ സ്റ്റാ​ൻ​ഡി​ന്​ പു​തി​യ ബ​സ് ടെ​ർ​മി​ന​ൽ നി​ർ​മി​ക്കു​ന്ന​തി​ന് പ്ര​മോ​ദ് നാ​രാ​യ​ൺ എംഎ​ൽഎ​യു​ടെ ഫ​ണ്ടി​ൽ നി​ന്ന്​ മൂ​ന്നു കോ​ടി രൂ​പ അ​നു​വ​ദി​ച്ചി​രു​ന്നു. കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​ന്​ സ്ഥ​ലം അ​ള​ന്ന് കു​റ്റി​വെ​യ്ക്കു​ന്ന​തി​ന് എംഎ​ൽഎയും ​ഉ​ദ്യോ​ഗ​സ്ഥ​രും എ​ത്തി​യി​ട്ടും പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രും പ്ര​സി​ഡ​ന്‍റും എ​ത്താ​ൻ വൈ​കി.

ഇ​തോ​ടെ എംഎ​ൽഎ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​നോ​ട് ക്ഷു​ഭി​ത​നാ​കു​ക​യും ഉ​ദ്യോ​ഗ​സ്ഥ​രെ, ശ്വാ​സി​ച്ചു പി​ണ​ങ്ങി പോ​യ​തു​മാ​ണ് പു​തി​യ വി​വാ​ദം. ബ​സ്​ സ്റ്റാ​ൻ​ഡ്​ ടെ​ർ​മി​ന​ൽ നി​ർ​മാ​ണ​ത്തി​ന് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മ​തി ത​ട​സ്സം ഉ​ണ്ടാ​ക്കു​ന്നു​വെ​ന്നാ​രോ​പി​ച്ച്​ എ​ൽഡിഎ​ഫ് നേ​തൃ​ത്വ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ലേ​ക്ക് പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും ധ​ർ​ണ​യും ന​ട​ത്തി. ടെ​ർ​മി​ന​ൽ സ്ഥാ​പി​ക്കാ​ൻ പ​ഞ്ചാ​യ​ത്തു കാ​ട്ടി​യ സ്ഥ​ലം ചെ​ളി​ക്കു​ഴി​യാ​ണ​ന്നും, പ്രൈ​വ​റ്റ് ബ​സ്​ സ്റ്റാ​ൻ​ഡി​ൽ നി​ല​വി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ട​ക​ൾ പൊ​ളി​ച്ച് സ്ഥ​ലം വേ​ണ​മെ​ന്നും എംഎ​ൽഎ നി​ല​പാ​ട് സ്വീ​ക​രി​ച്ച​തോ​ടെ​യാ​ണ് ടെ​ർ​മി​ന​ൽ നി​ർ​മാ​ണം കീ​റാ​മു​ട്ടി​യാ​യ​ത്. പ​ഞ്ചാ​യ​ത്ത് വ​ക സ്ഥ​ലം കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​ന് കൊ​ടു​ക്കാ​ൻ എ​ൽ​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ ചേ​ർ​ന്ന് എ​ടു​ത്ത തീ​രു​മാ​ന​മാ​ണെ​ന്നും അ​തി​നു ശേ​ഷം പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യെ ക​രി​തേ​ച്ച് കാ​ണി​ക്കാ​നു​ള്ള എ​ൽഡിഎ​ഫ് നീ​ക്ക​മാ​ണ് ന​ട​ക്കു​ന്ന​തെ​ന്നും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​ റൂ​ബി കോ​ശി പ​റ​ഞ്ഞു.

പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രെ കൂ​ട്ടി ബോ​ധ​പൂ​ർ​വം പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്ടി​ക്കു​വാ​ൻ എംഎ​ൽഎ നേ​തൃ​ത്വം കൊ​ടു​ത്ത​ത് അ​പ​ല​പ​നീ​യ​മാ​ണെ​ന്ന് കോ​ൺ​ഗ്ര​സ് കു​റ്റ​പ്പെ​ടു​ത്തി. വി​ക​സ​ന കാ​ര്യ​ത്തി​ൽ ആ​ത്മാ​ർ​ത്ഥ​ത ഉ​ണ്ടെ​ങ്കി​ൽ എ​ല്ലാ​വ​രെ​യും വി​ശ്വാ​സ​ത്തി​ൽ എ​ടു​ത്തു പോ​കാ​നാ​ണ് ശ്ര​മി​ക്കേ​ണ്ട​ത്. പ​ഞ്ചാ​യ​ത്തി​ന് ത​ന​ത് വ​രു​മാ​നം ല​ഭി​ക്കു​ന്ന​തും സാ​ധാ​ര​ണ​ക്കാ​രാ​യ ആ​ളു​ക​ൾ ക​ച്ച​വ​ടം ചെ​യ്യു​ന്ന​തു​മാ​യ ക​ട​മു​റി​ക​ൾ പൊ​ളി​ച്ച് നി​ല​വി​ലെ ടെ​ർ​മി​ന​ലി​നോ​ട് ചേ​ർ​ന്ന് വീ​ണ്ടും ഒ​രു ബ​സ് ടെ​ർ​മി​ന​ൽ നി​ർ​മി​ക്കു​ന്ന​ത് ഭൂ​മി​ശാ​സ്ത്ര​പ​ര​മാ​യി ശ​രി​യ​ല്ല എ​ന്നും കോ​ൺ​ഗ്ര​സ് സം​യു​ക്ത പ​ഴ​വ​ങ്ങാ​ടി മ​ണ്ഡ​ലം ക​മ്മി​റ്റി ചൂ​ണ്ടി​ക്കാ​ട്ടി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സോനം വാങ്‌ചുകിന്റെ ആരോഗ്യ നില ദിവസേന പരിശോധിക്കണം ; ഡൽഹി ഹൈക്കോടതി

0
ന്യൂഡൽഹി : ഡൽഹി ജന്തർ മന്ദറിൽ അനിശ്ചിതകാല നിരാഹാര സമരം അനുഷ്ഠിക്കുന്ന...

പിറന്നാൾ ആഘോഷിക്കാൻ സുഹൃത്തിനൊപ്പം കടലിൽ ഇറങ്ങി ; ജെറ്റ് സ്കി അപകടത്തിൽ പെൺകുട്ടിക്ക് ദാരുണാന്ത്യം

0
ദുബായ് : വിനോദയാത്രയ്‌ക്കിടെ പിറന്നാൾ ആഘോഷിക്കാൻ സുഹൃത്തിനൊപ്പം കടലിൽ ഇറങ്ങിയ 18...

ഷൊർണൂർ വാണിയംകുളത്ത് നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി

0
പാലക്കാട്: ഷൊർണൂർ വാണിയംകുളത്ത് നിന്ന് കാണാതായായ കുടുംബം കർണാടകയിലെന്ന് കണ്ടെത്തി. ഇവർ...

അടൂര്‍ ആനന്ദപ്പള്ളിയില്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു : രണ്ട് പേര്‍ക്ക്...

0
അടൂര്‍ : അടൂര്‍ ആനന്ദപ്പള്ളി പോത്രാട് ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍...