ശബരിമല വിമാനത്താവളം വഴിയുള്ള പ്രധാന സംസ്ഥാനപാതാ നിർമാണം അന്തിമ ഘട്ടത്തിൽ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ശബരിമല വിമാനത്താവളം വഴിയുള്ള പ്രധാന സംസ്ഥാനപാതാ നിർമാണം അന്തിമ ഘട്ടത്തിൽ. പുനലൂരിൽ ആരംഭിച്ച് മൂവാറ്റുപുഴയിൽ അവസാനിക്കുന്ന ഈ പാതയുടെ അന്തിമ മിനുക്ക് പണികളാണ് ഇപ്പോൾ നടക്കുന്നത്. പുനലൂരിൽനിന്ന് എറണാകുളത്തിനുള്ള എളുപ്പ മാർഗം എന്നതിലുപരി കേരളത്തിന്റെ വടക്കൻ മേഖലകളിൽ നിന്നുള്ളവർക്ക് ശബരിമലയിലേക്ക് എത്താനും ഈ ഹൈവേ പ്രയോജനപ്പെടും. മലബാർ മേഖലയിൽ നിന്നുള്ള ശബരിമല തീർഥാടകർക്ക് എറണാകുളം, കോട്ടയം എന്നിവിടങ്ങളിൽ പോകാതെ എരുമേലി, പമ്പ എന്നിവിടങ്ങളിൽ എത്താൻ ഇത് വഴി കഴിയും.

എംസി റോഡിനേക്കാൾ വാഹനത്തിരക്ക് കുറവായതിനാൽ പുനലൂർ, പത്തനാപുരം, കോന്നി, പത്തനംതിട്ട, റാന്നി, എരുമേലി വഴി എറണാകുളത്തിനുള്ള എളുപ്പവഴിയായും ഇത് കഴിയും. ഏതാണ്ട് അഞ്ച് കിലോമീറ്റർ ദൂരക്കുറവും ഉണ്ട്. തിരക്കും ദൂരവും കുറവായതിനാൽ സമയവും ലാഭിക്കാൻ കഴിയും. റോഡ് നിർമാണം പൂർണമായും പൂർത്തിയാകുമ്പോൾ ഏറ്റവും പ്രയോജനം ലഭിക്കുന്നത് പത്തനംതിട്ട ജില്ലയ്ക്കാണ്. ജില്ലയിലെ കോന്നി, കൂടൽ, കലഞ്ഞൂർ, തണ്ണിത്തോട്, തേക്കുതോട്, സീതത്തോട്, വടശേരിക്കര, റാന്നി, വെച്ചൂച്ചിറ പ്രദേശങ്ങളിലുള്ളവർ എറണാകുളത്തിനുള്ള പ്രധാന പാതയായി ഇത് ഉപയോഗിക്കാൻ കഴിയും. തിരുവല്ല, ചങ്ങനാശേരി, ആലപ്പുഴ വഴിയോ കോട്ടയം വഴിയോ ആയിരുന്നു പോകേണ്ടിയിരുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...