കോന്നിയില്‍ മിനി ബൈപാസ് നിര്‍മ്മാണം പുരോഗമിക്കുന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നിയില്‍ മിനി ബൈപാസ് നിര്‍മ്മാണം നടക്കുന്നു. പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ നിന്നുള്ള രണ്ട് ഉപറോഡുകളാണ് ഉന്നത നിലവാരത്തിൽ പണികൾ പൂർത്തീകരിക്കുന്നത്. ടിവിഎം ആശുപത്രി പടിയില്‍ നിന്നും കോന്നി എല്‍ പി സ്കൂള്‍ സ്ഥിതി ചെയ്യുന്ന വിയറ്റ്നാം ജംഗ്ഷനിലേക്കും നാരായണപുരം ചന്തയുടെ സമീപം ഉള്ള റോഡ് ടിവിഎം- വിയറ്റ്നാം റോഡിൽ ബന്ധിപ്പിച്ചുമാണ് മിനി ബൈപാസ് നിര്‍മ്മാണം പുരോഗമിക്കുന്നത്. എവിടെയും വീതി കൂട്ടാന്‍ കഴിയില്ല. ചെറിയ വാഹനങ്ങള്‍ ഇരു ഭാഗത്ത്‌ നിന്ന് വന്നാല്‍ പോലും ഗതാഗത ബുദ്ധിമുട്ട് ഉണ്ട്. വലിയ വാഹനങ്ങള്‍ കടന്നു വന്നാല്‍ ഇവിടെയും ഗതാഗതകുരുക്ക് ഉണ്ടാകും എന്ന് സ്ഥലവാസികള്‍ പറയുന്നു.

ഈ റോഡുകളില്‍ വീതി കൂട്ടാന്‍ ഇടമില്ല. ഇരു ഭാഗവും റോഡിലേക്ക് ഇറക്കി ആണ് പലരും മതില്‍ നിര്‍മ്മിച്ചത്. പലരും മതിലിനോട് ചേര്‍ന്ന് ആണ് കെട്ടിടവും നിര്‍മ്മിച്ചത്. വീതികൂട്ടാന്‍ ഉടമകള്‍ അനുകൂലം അല്ല. അതിനാല്‍ നിലവില്‍ ഉള്ള റോഡില്‍ പഴയ ടാര്‍ പൊളിച്ചു നീക്കി ആധുനിക നിലവാരത്തിലുള്ള ടാറിങിനും കോൺക്രീറ്റിനുമായി മെറ്റൽ പാകി ഉറപ്പിക്കുന്ന ജോലികൾ പുരോഗമിക്കുന്നു. പകുതി ഭാഗം കോൺക്രീറ്റ് കഴിഞ്ഞതിനു ശേഷമാണ് ഉന്നത നിലവാരത്തിലുള്ള ടാറിങ് നടന്നു വരുന്നത്. റീബിൽഡ് കേരള ഇൻഷ്യേറ്റീവ് പദ്ധതി പ്രകാരമാണ് ഇപ്പോള്‍ ഈ റോഡ് നവീകരിക്കുന്നത്. 2.57 കോടി രൂപയ്ക്ക് ഭരണാനുമതി ലഭിച്ചതോടെ ആണ് മിനി ബൈപാസ് എന്ന പേരില്‍ ഇപ്പോള്‍ നിര്‍മ്മാണം നടക്കുന്നത്. സുരക്ഷാ ബോർഡുകൾ, ഷെറീഫ് ഓടകളും ഉൾപ്പെടെ ഈ റോഡില്‍ ഉണ്ടാകും. കോന്നി പഞ്ചായത്തിലെ 11––ാം വാര്‍ഡായ മങ്ങാരം പ്രദേശത്ത് കൂടിയാണ് മിനി ബൈപാസ് പൂർണമായും കടന്നു പോകുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...