കോഴഞ്ചേരി : ജില്ലാ ആശുപത്രിക്കു വേണ്ടിയുള്ള പുതിയ കെട്ടിട നിർമാണം പുരോഗമിക്കുന്നു. അടുത്ത നിയമസഭ തിരഞ്ഞെടുപ്പിനു മുൻപ് പണി പൂർത്തിയാക്കി ഉദ്ഘാടനം നടത്താനാണ് നീക്കം. മൂന്നാം നിലയും വാർത്തു കഴിഞ്ഞു. 30.25 കോടി രൂപ ചെലവിൽ 5858 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് പുതിയ ഒപി ഡയഗ്നോസ്റ്റിക് ബ്ലോക്ക് കെട്ടിടം നിർമിക്കുന്നത്. മൂന്ന് നിലകളിലായി നിർമിക്കുന്ന കെട്ടിടത്തിന്റെ അടിയിലെ നിലയിൽ 49 കാറുകൾക്ക് പാർക്ക് ചെയ്യാനുള്ള സൗകര്യവും ലിംബ് സെന്ററും ഉണ്ടാകും. ഒന്നാം നിലയിൽ കാഷ്വൽറ്റി എക്സ്റേ, സിടി സ്‌കാൻ, മൈനർ ഒടി, ട്രയാജ്, ലബോറട്ടറി ഇസിജി, ഓർത്തോ കൺസൽറ്റേഷൻ, സർജറി, ഇഎൻടി, മെഡിസിൻ, അഡോളസന്റ്, ഡെർമറ്റോളജി, എൻസിഡി എന്നിവയടങ്ങിയ കൺസൽറ്റേഷൻ മുറികൾ, സ്പെസിമെൻ, ബ്ലഡ് കളക്ഷൻ കേന്ദ്രങ്ങൾ, ഫാർമസി, സൈക്കാട്രി ട്രീറ്റ്മെന്റ് റൂം എന്നിവയും അഡ്മിനിസ്ട്രേഷൻ വിഭാഗം, കിച്ചൻ, കന്റീൻ, ജ്യോതിസ് ലാബ്, ജില്ലാ മാനസികാരോഗ്യ പരിപാടി, ബെഡ് ലിഫ്റ്റ്, പാസഞ്ചർ ലിഫ്റ്റ് എന്നിവ രണ്ടാം നിലയിലുമായി നിർമിക്കും. സ്റ്റെയർ, മോർച്ചറി, 87,000 ലീറ്റർ സംഭരണശേഷിയുള്ള മഴവെള്ള സംഭരണി, പമ്പ് റൂം, ജനറേറ്റർ, സബ്സ്റ്റേഷൻ, ചുറ്റുമതിൽ, ഗേറ്റ് ഗാർഡ് റൂം എന്നിവ അടങ്ങുന്ന ഒപി ബ്ലോക്ക് കെട്ടിടത്തിന്റെ നിർമാണ ചുമതല ഹൈറ്റ്സിനാണ്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1