Tuesday, May 21, 2024 3:54 pm

അടൂര്‍ മണ്ഡലത്തിലെ റോഡുകളുടെ നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തീകരിക്കും : ഡെപ്യൂട്ടി സ്പീക്കര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അടൂര്‍ മണ്ഡലത്തിലെ പൊതുമരാമത്ത് റോഡുകള്‍, കിഫ്ബി, കെഎസ്റ്റിപി റോഡുകളുടെ നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് നടപടി സ്വീകരിച്ചതായി ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. റോഡ് നിര്‍മാണം വിലയിരുത്തുന്നതിനു ചേര്‍ന്ന വകുപ്പുതല ഉദ്യോഗസ്ഥരുടെ യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

അടൂര്‍ ഇരട്ടപ്പാലത്തിന്റെ നിര്‍മാണവും, റോഡ് സൗന്ദര്യവല്‍ക്കരണവും ഏഴംകുളം – പ്ലാന്റേഷന്‍ റോഡ്, മലമേക്കര- പുത്തന്‍ചന്ത റോഡ് എന്നിവയുടെ നിര്‍മാണവും നടന്നുകൊണ്ടിരിക്കുകയാണ്. ഒരു മാസത്തിനകം നിര്‍മാണം പൂര്‍ത്തീകരിച്ച് പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുക്കുമെന്നും ചിറ്റയം പറഞ്ഞു. അടൂര്‍ ഇവി റോഡ് നാലുകോടി അന്‍പത് ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. മൂന്ന് തവണ ടെന്‍ഡര്‍ ചെയ്തപ്പോഴും ആരും എടുക്കാനില്ലാത്ത സ്ഥിതിയാണ്. വീണ്ടും ഇത് ടെന്‍ഡര്‍ ചെയ്യാന്‍ നടപടി സ്വീകരിക്കും.

ഏഴംകുളം- കൈപ്പട്ടൂര്‍ റോഡ് 41.18 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിരുന്നു. ആദ്യ രണ്ട് തവണ ടെന്‍ഡര്‍ ചെയ്തപ്പോഴും ഒരു ടെന്‍ഡര്‍ മാത്രം ഉള്ളതിനാല്‍ അത് അംഗീകരിച്ചില്ല. മൂന്നാമത്തെ തവണ രാജീവ് മാത്യു എന്ന കരാറുകാരന്റെ ടെന്‍ഡര്‍ അംഗീകരിച്ചു. റോഡിന്റെ ഓട, കള്‍വര്‍ട്ട്, പൈപ്പ് ലൈന്‍, ഇലക്ട്രിക് ലൈന്‍ ഇവയെല്ലാം ഒരു കോണ്‍ട്രാക്റ്റര്‍ തന്നെ ചെയ്യത്തക്ക വിധത്തിലാണ് ടെന്‍ഡര്‍ അംഗീകരിച്ചിട്ടുള്ളത്. മെറ്റീരിയല്‍ സപ്ലൈ ചെയ്ത് ലെവല്‍സ് എടുത്ത ശേഷം എത്രയും വേഗം ഏഴംകുളം- കൈപ്പട്ടൂര്‍ റോഡ് നിര്‍മാണം ആരംഭിക്കും. റോഡ് നിര്‍മാണപ്രവര്‍ത്തനം ആരംഭിക്കുന്നതിന് മുന്‍പായി മെയിന്റനന്‍സ് വര്‍ക്ക് ചെയ്യുന്നതിനായി 25 ലക്ഷം രൂപ അനുവദിച്ചു. തോമസ് മാത്യു എന്ന കരാറുകാരന്‍ കരാര്‍ എടുക്കുകയും ഉടന്‍ മെയിന്റന്‍സ് വര്‍ക്ക് ആരംഭിക്കുകയും ചെയ്യും.

ആനയടി- കൂടല്‍ റോഡ് 23 കിലോമീറ്റര്‍ ബി എം പൂര്‍ത്തീകരിച്ചു കഴിഞ്ഞു. 35 കിലോമീറ്റര്‍ ആണ് ബി എം ആന്റ് ബി സി നിലവാരത്തില്‍ റോഡ് ചെയ്യണ്ടത്. അതില്‍ പലയിടങ്ങളിലും വസ്തു വിട്ട് നല്‍കുന്നതിലുള്ള കാലതാമസമാണ് പണി വൈകുന്നത്. എത്രയും പെട്ടന്ന് ബാക്കിയുള്ള സ്ഥലം കൂടെ ഏറ്റെടുത്ത് റോഡിന്റെ സൈഡില്‍ ഓടയും വാട്ടര്‍ലൈനും ഉള്‍പ്പെടെയുള്ള പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ച് രണ്ട് മാസത്തിനകം നിര്‍മ്മാണം പൂര്‍ത്തീകരിച്ച് ഉദ്ഘാടനത്തിന് സജ്ജമാക്കും.

പന്തളം ബൈപ്പാസിന്റെ സര്‍വേ സ്റ്റോണ്‍ ഒരാഴ്ച കൊണ്ട് സ്ഥാപിച്ച് പൂര്‍ത്തികരിക്കുന്നതിനും സ്ഥലം അക്വയര്‍ ചെയ്യുന്നതിനും ഉത്തരവായിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ അക്വിസിഷന്‍ നടപടികള്‍ ഉടന്‍ ആരംഭിക്കും. അടൂര്‍- തുമ്പമണ്‍ റോഡിന് സര്‍വെ സ്റ്റോണ്‍ ഇടുന്നതിന് അനുമതി ലഭിച്ചു കഴിഞ്ഞു. അവിടെയും സര്‍വേ സ്റ്റോണ്‍ സ്ഥാപിച്ച ശേഷം അക്വിസിഷനുള്ള നടപടി ആരംഭിക്കാനും നിര്‍ദേശം നല്‍കി. അവിടെ കല്ല് ഇടുന്നതിനായി നാല് ലക്ഷം രൂപ അനുവദിച്ചു. അതിന്റെ പ്രവര്‍ത്തികളും ഉടന്‍ ആരംഭിക്കും. കൂടാതെ കെ എസ് റ്റി പി നിര്‍മിക്കുന്ന മലമേക്കര – ചാല റോഡിന്റെ നിര്‍മാണം വേഗത്തിലാക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്.

നാഷണല്‍ ഹൈവേ 183 ല്‍ ട്രാഫിക് സുരക്ഷയുടെ ഭാഗമായി കലുങ്ക് വീതി കൂട്ടുന്നതിനായി 73.41 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. അതിന്റെ കരാര്‍ ഒപ്പിട്ടു കഴിഞ്ഞു. സെപ്റ്റംബര്‍ ആദ്യം നിര്‍മാണം ആരംഭിക്കും. അവിടെ നിര്‍മാണം ആരംഭിക്കുമ്പോള്‍ വാഹനങ്ങള്‍ വഴിതിരിച്ച് വിടേണ്ടി വരും. അതിനുള്ള നിര്‍ദേശം പത്തനംതിട്ട കളക്റ്റര്‍ ഇതിനോടകം നല്‍കിക്കഴിഞ്ഞു. കൂടാതെ മണ്ഡലത്തെ മൂന്നു ക്ലസ്റ്ററായി തിരിച്ചും റോഡ് മെയിന്റനന്‍സിന് പണം അനുവദിച്ചിട്ടുണ്ട്. 22 റോഡുകള്‍ക്കാണ് പണം അനുവദിച്ചത്. 1.64 കോടി രൂപയാണ് അനുവദിച്ചത്. ഒരു വര്‍ഷത്തിനകം റോഡിന് എന്ത് തകരാര്‍ സംഭവിച്ചാലും അത് വീണ്ടും സഞ്ചാരയോഗ്യമാക്കുന്നത് കരാറുകാരന്റെ ഉത്തരവാദിത്തമാണ്.

ക്ലസ്റ്റര്‍ ഒന്ന് കെ പി റോഡ്, അടൂര്‍ പട്ടാഴി റോഡ്, കളമന മാങ്കൂട്ടം റോഡ്, പറക്കോട് ഐവര്‍കാല റോഡ്, പറക്കോട് കൊടുമണ്‍ റോഡ്, അടൂര്‍ പരുത്തിപ്പാറ റോഡ്, പാലമുട്ടം ചാങ്ങേത്ത് റോഡ്, പഴയ റെസ്റ്റ് ഹൗസ് റോഡ്, ഏഴംകുളം ഏനാത്ത് റോഡ്, ഏഴംകുളം തേപ്പുപാറ റോഡ് എന്നിവയും ക്ലെസ്റ്റര്‍ രണ്ടില്‍ ആലുമൂട് പാറക്കൂട്ടം റോഡ്, നെല്ലിമുകള്‍ തെങ്ങമം റോഡ്, തെങ്ങിനാല്‍ അനച്ചകുളം ഇടയപ്പാട് റോഡ്, ഇ വി റോഡ്, കല്ലുകുഴിതെങ്ങമം റോഡ് എന്നിവയും ക്ലെസ്റ്റര്‍ മൂന്ന് തോന്നല്ലൂര്‍ ആദിക്കാട്ട്കുളങ്ങര റോഡ്, കുരിശുംമൂട് ചേരിക്കല്‍ റോഡ്, മുട്ടാര്‍ വലക്കടവ് റോഡ്, കുടശനാട് തണ്ടാനിവിള റോഡ്, ചക്കാലവട്ടം കരിപ്പൂര്‍ തോട്ടക്കോണം റോഡ് എന്നിവയുമാണ് ഉള്ളത്. ഇത്രയും റോഡുകള്‍ നിരീക്ഷിച്ച് പാച്ചുവര്‍ക്കുകള്‍ ആരംഭിക്കാന്‍ നിര്‍ദേശം നല്‍കി.

ഒപ്പം ആറ് റോഡുകളുടെ കരാര്‍ ഒപ്പിട്ടിട്ടുണ്ട്. തോന്നല്ലൂര്‍ ആദിക്കാട്ട്കുളങ്ങര റോഡിന് 2.6 കോടി രൂപയും, കെ പി റോഡിന് 93.50 ലക്ഷം രൂപയും കുരമ്പാല പൂഴിക്കാട് മുട്ടാര്‍ മണികണ്ഠനാല്‍ത്തറ റോഡിന് അഞ്ച് കോടി രൂപയും ഏഴംകുളം കൈപ്പട്ടൂര്‍ റോഡ് മെയിന്റനന്‍സിന് 25 ലക്ഷവും ഒറ്റത്തേക്ക് റോഡിന് 30 ലക്ഷവും ചേരിക്കല്‍ ഡ്രെയ്നേജ് കള്‍വെര്‍ട്ട് ഒന്‍പതു ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. ഈ റോഡുകളുടെ നിര്‍മാണം കരാര്‍ ഒപ്പിട്ടു. ഒരാഴ്ചയ്ക്കകം നിര്‍മാണം ആരംഭിക്കും.

റീബില്‍ഡ് കേരളയില്‍ മണ്ഡലത്തില്‍ മൂന്ന് റോഡുകളാണ് അനുവദിച്ചിട്ടുള്ളത്. അതില്‍ പണി നടന്നുകൊണ്ടിരിക്കുന്ന അടൂര്‍ ഗോപാലകൃഷ്ണന്‍ റോഡ് മെറ്റീരിയല്‍സിന്റെ അപര്യാപ്തത കാരണം പണി മുടങ്ങിയിരിക്കുകയാണ്. എത്രയും വേഗം നിര്‍മാണം ആരംഭിക്കുന്നതിന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. റീബില്‍ഡ് കേരളയുമായി ബന്ധപ്പെട്ട റോഡുകളുടെ യോഗം ഓഗസ്റ്റ് രണ്ടിന് പിഡബ്ല്യുഡി റസ്റ്റ് ഹൗസില്‍ ചേരും. റോഡ് കടന്നുപോകുന്ന ഭാഗത്തെ ജനപ്രതിനിധികളും റീബില്‍ഡ് കേരള ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും.

അടൂര്‍ റിംഗ് റോഡുമായി ബന്ധപ്പെട്ട അലൈന്‍മെന്റ് നടപടികള്‍ പൂര്‍ത്തീകരിച്ചു വരികയാണ്. അത് പൂര്‍ത്തീകരിച്ചാല്‍ ഉടന്‍ ബന്ധപ്പെട്ട ജനപ്രതിനിധികളുടെ യോഗം ചേര്‍ന്ന് നിര്‍മാണത്തിന്റെ നടപടികള്‍ ആരംഭിക്കും. അടൂര്‍ ഫുട്ഓവര്‍ ബ്രിഡ്ജിന്റെ സോയില്‍ ഇന്‍വെസ്റ്റിഗേഷന്‍ നടത്തുന്നതിനായി ഉത്തരവായിട്ടുണ്ട്. അതിന്റെ നടപടിയും ഉടന്‍ ആരംഭിക്കും. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിനൊപ്പം അടൂര്‍ റോഡ് വിഭാഗം എ ഇ ഇ ബി. ബിനു, എ ഇ എസ്. അഭിലാഷ്, എക്സിക്കുട്ടീവ് എഞ്ചിനീയര്‍ ബി. വിനു, ബ്രിഡ്ജസ് വിഭാഗം എ ഇ ജോയിരാജ്, റോഡ് മെയിന്റനന്‍സ് വിഭാഗം എ ഇ എസ്. സുജ, പി ഡബ്ളിയുഡി എ ഇ ആര്‍. അജയകൃഷ്ണന്‍, കെഎസ്റ്റിപി അസിസ്റ്റന്റ് എഞ്ചിനീയര്‍ എ. സുനിത, അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനീയര്‍ കെ.ആര്‍. സ്മിത, കെ ആര്‍ എഫ് ബി അസിസ്റ്റന്റ് എഞ്ചിനീയര്‍ അനൂപ് ജോയി, സ്മിത ലൂയിസ്, കെ. സുനില്‍ ബാബു തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ജില്ലയിലെ കൃഷിഭവനുകളിൽ ഇന്ന് പതാകദിനം ആചരിച്ചു

0
പത്തനംതിട്ട : കേരള അഗ്രികൾച്ചറൽ ടെക്നിക്കൽ സ്റ്റാഫ്‌ അസോസിയേഷന്‍റെ തിരുവനന്തപുരത്ത് മെയ്‌...

കോഴിക്കോട് യുവാവ് ഷോക്കേറ്റ് മരിച്ച സംഭവം ; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

0
കോഴിക്കോട് : കുറ്റിക്കാട്ടൂരിൽ യുവാവ് ഷോക്കേറ്റ് മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ...

സ്മാർട്ട്‌ സിറ്റി റോഡുകൾ ജൂൺ 15 ഓടെ സഞ്ചാരയോഗ്യമാക്കും : വി ശിവൻകുട്ടി

0
തിരുവനന്തപുരം : സ്മാർട്ട്‌ സിറ്റി റോഡുകൾ ജൂൺ 15 ഓടെ സഞ്ചാരയോഗ്യമാക്കുമെന്ന്...

കോൺഗ്രസ്‌ പഴവങ്ങാടി ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജീവ്‌ ഗാന്ധി അനുസ്മരണ സമ്മേളനം നടത്തി

0
മന്ദമരുതി : കോൺഗ്രസ്‌ പഴവങ്ങാടി ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ...