Sunday, June 30, 2024 5:17 pm

സീതത്തോട് ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മാണം എട്ടു മാസം കൊണ്ട് പൂർത്തീകരിക്കും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സീതത്തോട് ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മാണം എട്ടു മാസം കൊണ്ട് പൂർത്തീകരിക്കും. നിർമ്മാണ പുരോഗതി അഡ്വ. കെ യു ജനിഷ്കുമാർ എം എൽ എ യുടെ നേതൃത്വത്തിൽ വിലയിരുത്തി. നാലുനിലകളിലായി 24000 സ്ക്വയർഫീറ്റിൽ മാർക്കറ്റ് ജംഗ്ഷനിൽ പഞ്ചായത്ത്‌ നിർമ്മിക്കുന്ന ഷോപ്പിംഗ് കോംപ്ലക്സിന്റെ നിർമ്മാണം സംസ്ഥാന ഭവന നിർമ്മാണ ബോർഡ് ആണ് നടത്തുന്നത്. സീതത്തോട് മാർക്കറ്റ് ജംഗ്ഷനിൽ പഞ്ചായത്ത് വക സ്ഥലത്താണ് നിർമ്മാണം ആരംഭിച്ചിരിക്കുന്നത്. 44 വ്യാപാര സ്റ്റാളുകൾ, ആധുനിക ഭക്ഷണശാല, കോൺഫറൻസ് ഹാൾ, ഗസ്റ്റ് റൂമുകൾ, മൾട്ടിപ്ലക്സ് തീയറ്റർ തുടങ്ങിയ സൗകര്യങ്ങളോടുകൂടി നിർമ്മിക്കുന്ന ഷോപ്പിംഗ് കോംപ്ലക്സിന്റെ ഭാഗമായി വിശാലമായ ഓട്ടോ, ടാക്സി സ്റ്റാൻഡും നിർമ്മിക്കും.

മൾട്ടിപ്ലക്സ് തിയറ്ററിന്റെ രൂപ രേഖയും യോഗത്തിൽ പരിശോധിച്ചു. കോംപ്ലക്സിന്റെ മൂന്ന് നാലു നിലകളിലായി രണ്ടു സ്ക്രീനുകളിലായി ആധുനിക സൗകര്യങ്ങളോട് കൂടിയ തീയറ്ററുകൾ നിർമ്മിക്കാനാണ് തയാറെടുക്കുന്നത്. സീതത്തോടിന്റെ വികസനത്തിന് നിർണായക പങ്കുവഹിക്കുന്ന കെട്ടിടമായി ഗ്രാമപഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സ് മാറും. സെല്ലർ ഭാഗത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലാണ്. രാത്രിയും പകലുമായി പ്രത്യേകം ഷിഫ്റ്റുകൾ ക്രമീകരിച്ചു 8മാസം കൊണ്ട് നിർമ്മാണം പൂർത്തീകരിക്കാനാണ് അവലോകനയോഗത്തിൽ തീരുമാനിച്ചത്. വിനോദസഞ്ചാരികളായി എത്തുന്നവർക്ക് താമസിക്കുന്നതിന് ആവശ്യമായ റൂമുകളും ഷോപ്പിംഗ് കോംപ്ലക്സിന്റെ ഭാഗമായി രൂപകല്പന ചെയ്തിട്ടുണ്ട്. നിർമ്മാണ പുരോഗതി വിലയിരുത്തുന്നതിനായി ചേർന്ന യോഗത്തിൽ എം എൽ എ ക്കു പുറമെ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പിആർ പ്രമോദ്,ഭവന നിർമ്മാണ ബോർഡ് ചീഫ് എൻജിനീയർ ഹരികൃഷ്ണൻ ബി, റീജണൽ എൻജിനീയർ ജലജ .ആർ,
എക്സിക്യൂട്ടീവ് എഞ്ചിനീയർ സുരേഷ് കുമാർ . ജി, ഗ്രാമപഞ്ചായത്ത്‌ സെക്രട്ടറി എം സുരേഷ്കുമാർ, അസിസ്റ്റന്റ് എഞ്ചിനീയർ പി സി രാഘവൻ എന്നിവർ പങ്കെടുത്തു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

തോട്ടക്കോണം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ലഹരി വിരുദ്ധ ബോധവത്ക്കരണ പരിപാടി നടത്തി

0
പന്തളം: തോട്ടക്കോണം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ എസ് പി സി...

സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് നടത്തി

0
പത്തനംതിട്ട : കോഴഞ്ചേരി ദീപ സ്പോർട്സ് & ആർട്സ് ക്ലബ്ബിന്റെയും ഇസാറാ...

ആലുവയിൽ ബോർഡുകൾ നീക്കം ചെയ്ത സംഭവത്തിൽ വിശദീകരണവുമായി ആലുവ ഡിവൈഎസ്പി

0
കൊച്ചി: ആലുവയിൽ ബോർഡുകൾ നീക്കം ചെയ്ത സംഭവത്തിൽ വിശദീകരണവുമായി ആലുവ ഡിവൈഎസ്പി....

ഇവാൻജലിക്കൽ ചർച്ച് വിശ്വാസി സംഗമം നടത്തി

0
റാന്നി: വിശുദ്ധിയുടെ അനുഭവം വെല്ലുവിളികളുടെ നടുവിൽ പ്രത്യാശയോടെ പുതുക്കപ്പെടേണ്ടതാണെന്ന് ബിഷപ്പ് ഡോ....