ഇവാൻജലിക്കൽ ചർച്ച് വിശ്വാസി സംഗമം നടത്തി

For full experience, Download our mobile application:
Get it on Google Play

റാന്നി: വിശുദ്ധിയുടെ അനുഭവം വെല്ലുവിളികളുടെ നടുവിൽ പ്രത്യാശയോടെ പുതുക്കപ്പെടേണ്ടതാണെന്ന് ബിഷപ്പ് ഡോ. എബ്രഹാം ചാക്കോ. സെൻറ് തോമസ് ഇവാൻജലിക്കൽ ചർച്ച് ഓഫ് ഇൻഡ്യ ഈസ്റ്റ് കേരള ഡയോസിസ് വിശ്വാസി സംഗമം പൊതുസമ്മേളനം റാന്നി പഴവങ്ങാടിക്കര ഡയോസിസ് ആസ്ഥാനത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡയോസിസ് സെക്രട്ടറി റവ. ശമുവേൽ മാത്യു അദ്ധ്യക്ഷത വഹിച്ചു. രാവിലെ നടത്തപ്പെട്ട തിരുവത്താഴ ശുശ്രൂഷക്ക് ബിഷപ്പ് ഡോ. ഏബ്രഹാം ചാക്കോ മുഖ്യ കാർമ്മികത്വം വഹിച്ചു. സഭയുടെ യുവജന പ്രവർത്തന ബോർഡ് ചാപ്ലയിൻ ബേസിൽ ജോർജ് മുഖ്യ പ്രഭാഷണം നടത്തി. വികാരി ജനറാൾ റവ. ടി.കെ തോമസ്, യുവജന പ്രവർത്തന ബോർഡ് സെക്രട്ടറി റവ. അനിഷ് മാത്യു, റവ. കെ. കെ തോമസ്, റവ. കെ. ജി മാത്യു, റവ. വർഗീസ് മാത്യു, റവ. കെ.സി ചെറിയാൻ, റവ. ജോൺസൻ ദാനിയേൽ, റവ. പി.എം ജോജി, റവ. പ്രകാശ് ജേക്കബ് ജോൺ, റവ. റോബി വർഗീസ്, റവ. വിൽസൺ ജോർജ്, റവ. ബിജി മാമ്മൻ, റവ. ഏബ്രഹാം അലക്സ്, രാജു ടി തോമസ്, പ്രമോദ് ഏബ്രഹാം മാത്യു, സൂസമ്മ വർഗീസ്, ജോഫി ജോസഫ്, റജി മോൻ എന്നിവർ പ്രസംഗിച്ചു.

ഡയോസിസ് സേവിനി സമാജത്തിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട സംഘഗാന മത്സരത്തിൽ വൽസമ്മ മാത്യു എവറോളിംങ്ങ് ട്രോഫി വാഴൂർ ഇടവക സേവിനി സമാജത്തിനും രണ്ടും മൂന്നും സ്ഥാനക്കാർക്കുള്ള ട്രോഫികൾ മന്ദമരുതി, പൂവന്മല ബഥേൽ സേവിനി സമാജത്തിനും വിതരണം ചെയ്തു. ഡയോസിസ് തലത്തിൽ നടത്തപ്പെട്ട ബൈബിൾ ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ അന്നമ്മ മാത്യു കോട്ടയം, രണ്ടാം സ്ഥാനം നേടിയ അനിത വർക്കി കോഴഞ്ചേരി, ആലിസ് സഖറിയ കോട്ടയം, മൂന്നാം സ്ഥാനം നേടിയ ജോളി മാത്യു കടവുപുഴ എന്നിവർക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലെ ഇടവകകളിൽ നിന്നുള്ള വൈദീകരും വിശ്വാസികളുമാണ് സംഗമത്തിൽ പങ്കെടുത്തത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...