സീതത്തോട്-ഗുരുനാഥൻമണ്ണ് റോഡ് നിർമ്മാണം പത്തുമാസം കൊണ്ട് പൂർത്തീകരിക്കും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സീതത്തോട്-ഗുരുനാഥൻമണ്ണ് റോഡ് നിർമ്മാണം പത്തുമാസം കൊണ്ട് പൂർത്തീകരിക്കും. സീതത്തോട് പഞ്ചായത്തിലെ 09, 10,11 വാർഡുകളിൽ കൂടി കടന്നു പോകുന്ന ഗുരുനാഥൻമണ്ണ് റോഡ് നിർമ്മാണം വേഗത്തിൽ പൂർത്തീകരിക്കാൻ സമയക്രമം നിശ്ചയിച്ചു. സംസ്ഥാന സർക്കാർ ഫണ്ട്‌ ഉപയോഗിച്ചു നിർമ്മിക്കുന്ന റോഡിന്റെ നിർമ്മാണ പുരോഗതി അഡ്വ. കെ യു ജനീഷ്കുമാർ എം എൽ എയും ചീഫ് എഞ്ചിനീയറും സന്ദീപ് കെ ജി യും ചേർന്ന് പരിശോധിച്ചു. 10.5കോടി ചിലവഴിച്ചു നിർമ്മിക്കുന്ന റോഡിന്റെ മേൽനോട്ടചുമതല തദ്ദേശസ്വയംഭരണവകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയർക്കാണ് 5 മീറ്റർ വീതിയിൽ ബി എം & ബിസി നിലവാരത്തിൽ റോഡ് ടാറിങ് ചെയ്യും. ആവശ്യമായ മുഴുവൻ സ്ഥലങ്ങളിലും സംരക്ഷണഭിത്തി, കലുങ്ക്, ഡ്രൈനേജ് ഓട എന്നിവയും നിർമ്മിക്കും. ഓരോ നിർമ്മാണവും പൂർത്തീകരിക്കുന്നതിനാവശ്യമായ സമയക്രമം നിശ്ചയിച്ചു. കൂടുതൽ തൊഴിലാളികളെയും യന്ത്രസാമഗ്രികളും എത്തിച്ചു നിർമ്മാണം വേഗത്തിലാക്കി ഗ്രാമപഞ്ചായത്തു ഓഫീസ്, നഴ്സിംഗ് കോളേജ്, ആയുർവേദആശുപത്രി, വി ഇ ഒ ഓഫീസ് തുടങ്ങിയ സർക്കാർ സ്ഥാപനങ്ങളും ഈ പാതയിലാണ്. നിർമ്മാണ പുരോഗതി വിലയിരുത്തൽ യോഗത്തിൽ എം എൽ എ ക്കും ചീഫ് എഞ്ചിനീയറിനും പുറമെ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി ആർ പ്രമോദ്, എക്സിക്യൂട്ടീവ് എഞ്ചിനീയർ അനിത സാജ് എ ഇ ഇ സാം മാത്യു, കരാറുകാരൻ അനീഷ് കടക്കേത്ത് എന്നിവർ പങ്കെടുത്തു.

WANTED MARKETING MANAGER
സംസ്ഥാനസര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പയ്യന്നൂരിൽ വൻ സ്പിരിറ്റ് വേട്ട ; 7000 ലിറ്ററുമായി ലോറി പിടികൂടി

0
പയ്യന്നൂർ: കണ്ണൂർ പയ്യന്നൂരിൽ വൻ സ്പിരിറ്റ് വേട്ട. അനധികൃതമായി കടത്താൻ ശ്രമിച്ച 7000...

ഒരാഴ്ചക്കിടെ ഇടുക്കി ഡാമിൽ 20 അടി ജലനിരപ്പ് ഉയർന്നു ; വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം

0
ഇടുക്കി: സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്തമഴ ഇടുക്കി ജില്ലയിലെ പ്രധാന അണക്കെട്ടുകളിലെ...

ജെസ്നയുടെ തിരോധാന അന്വേഷണം അനന്തമായി നീട്ടാനാകില്ലെന്ന് ഹൈക്കോടതി

0
കൊച്ചി: പത്തനംതിട്ട മുക്കൂട്ടുതറ സ്വദേശി ജെസ്ന മറിയ ജെയിംസിന്‍റെ തിരോധാനവുമായി ബന്ധപ്പെട്ട...