റാന്നി : വൈദ്യുതി തൂണുകള്‍ നീക്കുന്ന ജോലികള്‍ വൈകുന്നതു മൂലം ഇഴഞ്ഞു നീങ്ങി സംസ്ഥന പാതയുടെ നിർമ്മാണം. പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയിലെ ബ്ലോക്ക്പടിക്കും മന്ദിരംപടിക്കും ഇടയിലാണ് ഈ കാഴ്ച. മന്ദിരം-മണിമല 33കെവി ലൈനുകളുടെ തൂണുകളാണ് റോഡിന്‍റെ മധ്യത്തില്‍ നില്‍ക്കുന്നത്. സംസ്ഥാന പാതയുടെ നിർമ്മാണം നടന്നു വരുന്ന കാര്യം അറിയാത്ത മട്ടിലാണ് കെ.എസ്.ഇ ബി അധികൃതര്‍.
ഇതിനൊപ്പം നിന്നിരുന്ന കോണ്‍ക്രീറ്റ് തൂണുകള്‍ അധികൃതര്‍ നീക്കിയിട്ടുമുണ്ട്. റോഡിന്‍റെ ഒരു വശം പാറമണ്ണിട്ട് നിരപ്പാക്കിക്കൊണ്ടിരിക്കുമ്പോഴാണ് റോഡിന്‍റെ നടുവിലായി പണിയ്ക്ക് തടസ്സമായി വൈദ്യുതി തൂണുകൾ നിൽക്കുന്നത്. മാസങ്ങളായി റോഡുപണി നടക്കുന്നതിനാൽ ജനങ്ങൾ ദുരിതത്തിലായിരിക്കുന്ന സമയത്താണ് കെ.എസ്.ഇ.ബിയുടെ മെല്ലപ്പോക്ക്.